കുവൈത്തിൽ കുടുംബ സന്ദർശ വീസാ കാലാവധി വീണ്ടും മൂന്ന് മാസമാക്കി

kuwait-t
SHARE

കുവൈത്തിൽ ഭാര്യക്കും മക്കൾക്കുമുള്ള കുടുംബ സന്ദർശക വീസാ കാലാവധി മൂന്ന് മാസമാക്കി. നേരത്തെ മൂന്ന് മാസം കാലാവധി ഉണ്ടായിരുന്നെങ്കിലും അടുത്തിടെ അത് ഒരുമാസം മാത്രമായി ചുരുക്കിയിരുന്നു.എന്നാൽ സഹോദരങ്ങൾ, മാതാവ്, പിതാവ് എന്നിവർക്കുള്ള കുടുംബ സന്ദർശക വീസാ കാലാവധി ഒരുമാസം മാത്രമായിരിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട്- പൗരത്വ വിഭാഗം അസിസ്റ്റന്റ്  അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ് അറിയിച്ചു. 

മാനുഷിക പരിഗണനയിലും പ്രാദേശിക വിപണിയിൽ ഗുണഫലം ഉളവാക്കുമെന്നതിനാലുമാണ് കുടുംബസമേതം കൂടുതൽ കാലം കഴിയുന്നതിന് അവസരം നൽകുന്നത്തെന്ന് മേജർ ജനറൽപറഞ്ഞു. വാണിജ്യ സന്ദർശക വീസാ കാലാ‍വധി ഒരുമാസം മാത്രമായിരിക്കും.

MORE IN GULF
SHOW MORE