പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്കായി തൊഴിൽ മേള; നൂറുകണക്കിനാളുകൾക്ക് പ്രയോജനം

Uae-job-fair
SHARE

യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാർക്ക് സഹായകരമായി തൊഴിൽ മേള. ഇന്ത്യൻ എംബസിയും അബുദാബി  ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററും ചേർന്ന് സംഘടിപ്പിച്ച തൊഴിൽമേളയിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു. 

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാർക്ക് കൈത്താങ്ങായാണ് അബുദാബിയിൽ തൊഴിൽമേള സംഘടിപ്പിച്ചത്. കെട്ടിട നിർമാണം, ഗതാഗതം, പവർ ട്രാൻസ്മിഷൻ, റോഡ് പാലം നിർമാണം, ജനറൽ ട്രേഡിങ് തുടങ്ങിയ മേഖലകളിലെ 25 ഒാളം കമ്പനികളാണ് ജോലിക്കാരെ തേടി മെളയിലെത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ കൂടാതെ മറ്റു തൊഴിൽ അന്വേഷകരും ജോലി തേടി എത്തിയിരുന്നു. രണ്ടായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു. തൊഴിൽമേളയിലെ അഭിമുഖത്തിൽ പെങ്കടുക്കാൻ ബയോഡേറ്റ, പാസ്പോർട്ട്, വീസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളുമായി രാവിലെ തന്നെ നിരവധിപേർ ഇന്ത്യൻ സോഷ്യൽ സെന്ററിലെത്തിയിരുന്നു.

മെട്രോ കോൺട്രാക്ടിങ്, കൺട്രോൾ ആൻഡ് ആപ്ലിക്കേഷൻസ് എമിറേറ്റ്സ്, ജെൻഫോക്കസ് സെയിൽസ് ആൻഡ് മാർക്കറ്റിങ്, എവറസ്റ്റ് മെറ്റൽ ഇൻഡ്, തുടങ്ങിയ കമ്പനികളാണ് മേളയിൽ പെങ്കടുത്തത്. അഭിമുഖത്തിന്റെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഇവരെ ഉടൻ തന്നെ ജോലിക്കെടുക്കുമെന്നു കമ്പനികൾ വ്യക്തമാക്കി. യുഎഇയിലെ മൂന്നുമാസത്തെ പൊതുമാപ്പ് അടുത്തമാസം മുപ്പത്തിയൊന്നിനാണ് അവസാനിക്കുന്നത്.

MORE IN GULF
SHOW MORE