സൗദിയിൽ റോഡിൽ സ്ത്രീകളുടെ കൂട്ടത്തല്ല്: വലഞ്ഞ് കുഞ്ഞ്; വിഡിയോ വൈറൽ

viral-video-gulf
SHARE

സൗദി അറേബ്യയിൽ റോഡരികിൽ സ്ത്രീകൾ തമ്മിൽ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പർദധാരികളായ അഞ്ച് സ്ത്രീകൾ പരസ്പരം വഴക്കിടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

അര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തലസ്ഥാന നഗരമായ റിയാദിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് കരുതുന്നു. എതിർവശത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്. തമ്മിൽ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോർഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്.

ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുട്ടി ഇടയ്ക്ക് താഴെ വീഴുകയും സ്ത്രീ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. എന്നാൽ, തല്ലുന്നതിനിടെ കുട്ടി വീണ്ടും താഴെ വീഴുകയും കരയുകയും ചെയ്യുന്നു. തൊട്ടടുത്തുകൂടെ വാഹനങ്ങൾ ചീറിപ്പായുന്നുമുണ്ട്. വഴക്കുകൂടിയ സ്ത്രീകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

MORE IN GULF
SHOW MORE