വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം

ദുബായ്: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന്  കോടതിചെലവടക്കം ഒരു കോടിയിലേറെ രൂപ(5,75,000-ദിർഹം) നഷ്ടപരിഹാരം ലഭിച്ചു . ദുബായിലെ ആർടിഎ ജീവനക്കാരനായിരുന്ന കാസർകോട് ഉദുമ മീത്തൽ മങ്ങാടൻ കുമാരന്റെ മകൻ ഉമേഷ് കുമാറിനാണ് തുക ലഭിച്ചത്.

2016 സെപ്റ്റംബർ 25 ന് രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളേയും ഇടിക്കുകയായിരുന്നു. സുഹൃത്ത് തിരുവനന്തപുരം സ്വദേശി സുബ്രമണ്യൻ ബാബു അപകടത്തിൽ മരിക്കുകയും ഉമേഷിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ആദ്യം ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് നാട്ടിലെ ആശുപ്രത്രിയിലേയ്ക്ക് മാറ്റി.

വാഹനം ഓടിച്ച  മലയാളിയെ  ഷാർജ ക്രിമിനൽ കോടതി കോടതി കുറ്റക്കാരനാണെന്നുകണ്ടെത്തി രണ്ടു മാസം തടവിന് ശിക്ഷിക്കുകയും മരിച്ചയാളുടെ അനന്തരാവകാശികൾക്ക് രണ്ടു ലക്ഷം ദിർഹം ദിയാ ധനം നൽകാൻ  വിധിക്കുകയും ചെയ്തു. തുടർന്ന് വാഹനാപകടമുണ്ടാക്കിയ ഡ്രൈവറെയും ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിനായി  ഉമേഷ് കുമാറിന്റെ ബന്ധു അലി ഇബ്രാഹിം അഡ്വക്കറ്റ്സ്   മുഖേന ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് കോടതി ഇൻഷുറൻസ് കമ്പനി ഒരുകോടി രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു.

ഇതിനെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ചെലവുകൾ സഹിതം തള്ളി. അഡ്വ. അലി ഇബ്രാഹിം ഉമേഷ് കുമാറിന് കൈമാറി. അഡ്വ.തലത്ത് അൻവർ, സലാം പാപ്പിനിശ്ശേരി എന്നിവർ  സംബന്ധിച്ചു.