സൗദി- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍

saudi-canada
SHARE

സൗദി അറേബ്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍. കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും സൗദി അറേബ്യ മരവിപ്പിച്ചു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സൗദിയുടെ നടപടി.കാനഡയും സൌദി അറേബ്യയുമായുള്ള നയതന്ത്രബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാകരാറുകളും അടിയന്തിരമായി മരവിപ്പിക്കാനാണ് സൌദി അറേബ്യൻ ഭരണകൂടത്തിന്റെ ഉത്തരവ്. നാൽപ്പതുലക്ഷം ഡോളറാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. സൌദി അറേബ്യയിലെ കനേഡിയൻ സ്ഥാനപതിയോട് രാജ്യംവിടാൻ ആവശ്യപ്പെട്ട ഭരണകൂടം, കാനഡയിലെ സൌദി സ്ഥാനപതിയെ തിരിച്ചുവിളിച്ചു. സൌദി സർക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര്‍ ബാദാവി, നസീമ അല്‍ സാദാ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുൾപ്പെടെ സൌദി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിർദേശമാണ് സൌദിയെ ചൊടിപ്പിച്ചത്. കാനഡയുടെ നിർദേശം രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നും നിർഭാഗ്യകരമാണെന്നും സൌദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൌദിയുടെ നടപടിയെ അംഗീകരിച്ച് ബഹ്റൈനും രംഗത്തെത്തി.

MORE IN GULF
SHOW MORE