പിറന്നാളിന് ഇന്ത്യക്കാരന് ദുബായില്‍ വന്‍ ലോട്ടറി; കിട്ടിയത് ബിഎംഡബ്ല്യു എക്സ് 6..!

dubai-lottery5
SHARE

പിറന്നാൾ ദിവസം ഇന്ത്യക്കാരന് വമ്പൻ ലോട്ടറി. ദുബായിൽ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചത് ആഡംബരക്കാർ. ദുബായിൽ സ്ഥിര താമസമാക്കിയ ലെസ്‍ലി ഫെർണാണ്ടസ് എന്ന നാൽപ്പത്തിയാറുകാരനാണ് ആഡംബരക്കാർ സമ്മാനം ലഭിച്ചത്. 1689 സീരീസിലെ 1211 എന്ന ടിക്കറ്റ് നമ്പർ ആണ് ലെ‍സ്‍ലിക്ക് ബിഎംഡബ്ല്യു എക്സ് 6 കാർ സമ്മാനം കൊണ്ടുവന്നത്. ഇന്നലെയായിരുന്നു ലെസ്ലിയുടെ പിറന്നാൾ.

‘വളരെ സന്തോഷവും ആശ്ചര്യവും നൽകുന്ന വാർത്തയാണ് കേട്ടത്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നു’–ലെസ്‍ലി ഫെർണാണ്ടസ് പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി ദുബായിൽ താമസിക്കുന്ന ലെ‍സ്‍ലി ഇവിടെ ഒരു ഓയിൽ–ഗ്യാസ് കമ്പനിയിൽ സർവീസ് എൻജിനിയർ ആണ്. 

നറുക്കെടുപ്പിൽ സി.വി. മുസ്‍തഫ എന്ന വ്യക്തിക്കും ആഡംബര ബൈക്ക് സമ്മാനമായി ലഭിച്ചു. ബിഎംഡബ്യൂ എസ് 1000 ആർആർ ബൈക്കാണ് ലഭിച്ചത്. 276 സീരീസിലെ 1380 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.

സൗദിയിലെ റിയാദിൽ നിന്നുള്ള മുഹമ്മദ് അൽ ഹജ്‍രിയാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ഡോളർ സ്വന്തമാക്കിയത്. 276 സീരീസിലെ 1380 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE