വിമാനത്തിൽ വച്ച് പരിചയം; മദ്യപിക്കാൻ ക്ഷണം, പീഡനം: ദുബായിൽ യുവാവിനെതിരെ കേസ്

representational-rape-dubai
SHARE

വിമാനത്തിൽ വച്ച് പരിചയപ്പെട്ട യുവാവ് ഹോട്ടൽമുറിയിൽ വച്ച് പീ‍‍ഡിപ്പിച്ചുവെന്ന് പരാതി. 24 വയസ്സുളള അമേരിക്കൻ യുവതിയാണ് 29 വയസ്സുളള മൊറോക്കോൻ യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ ദുബായ് കോടതിയുടെ പരിഗണനയിലാണ്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദുബായിൽ എത്തിയതായിരുന്നു യുവതി. ഡിസംബറിൽ ദുബായിലേക്കുള്ള വിമാനത്തിൽ വച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത്.വിമാനത്തിൽ വച്ച് പരിചയപ്പെട്ട യുവാവിനോട് താൻ മൂന്നു ദിവസം ദുബായിൽ ഉണ്ടാകുമെന്നും ഹോട്ടലിലേക്ക് മദ്യപിക്കാൻ ക്ഷണിക്കുകയുമായിരുന്നു. മൊറോക്കൻ യുവാവ് ഇയാളുടെ ബന്ധുവിനെയും ഒപ്പം കൂട്ടിയാണ് ഹോട്ടലിൽ പോയത്. മൂന്നു പേരും അർധരാത്രിവരെ മദ്യപിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് താൻ പീഡനത്തിന് ഇരയായി എന്ന് യുവതിക്ക് മനസിലായത്. 

യുവാവ് ഫോൺ ചാർജ് ചെയ്യുന്നതിനാണ് ബെഡ്റൂമിൽ വന്നത് എന്നാണ് യുവതി പൊലീസിൽ നൽകിയ മൊഴി. തുടർന്ന് ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പറയുന്നു. വിനോദ സഞ്ചാരത്തിനു വന്ന യുവതിയെ പീഡപ്പിച്ചുവെന്ന കുറ്റം പ്രോസിക്യൂട്ടേഴ്സ് യുവാവിനെതിരെ ചുമത്തി. മൂന്നു പേരും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി.  

തന്റെ  സമ്മതത്തോടെയാണ് മൊറോക്കൻ യുവാവ് ബന്ധുവിനൊപ്പം ഹോട്ടൽ മുറിയിൽ എത്തിയതെന്ന് യുവതി സമ്മതിച്ചു . മൂവരും നന്നായി മദ്യപിച്ചു. ഇതിനിടെ യുവാവ് ഫോൺ ചാർജ് ചെയ്യണമെന്നു പറഞ്ഞു. ഇയാൾക്കൊപ്പം ബെഡ്റൂമിലേക്ക് പോയി. എന്നാൽ, യുവാവ് തന്നെ മർദിക്കുകയായിരുന്നു. ബോധം നഷ്ടമായ താന്‌  രാവിലെ എഴുന്നേൽക്കുമ്പോഴാണ് പീഡനം നടന്നുവെന്ന് മനസിലായത്. രാവിലെ ബെഡ്റൂമിൽ നിന്നും പുറത്തു വരുമ്പോൾ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഉടൻ തന്നെ സംഭവം ഹോട്ടൽ സെക്യൂരിറ്റിയോട് പറഞ്ഞു. 5500 ദിർഹവും വിലപിടിപ്പുള്ള വസ്തുക്കളും പാസ്പോർട്ടും നഷ്ടമായെന്നും  യുവതി പരാതിയിൽ വ്യക്തമാക്കി. കേസിൽ വാദം തുടരും. കഴിഞ്ഞ ദിവസം കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ യുവാവ് കുറ്റം നിഷേധിച്ചു. താൻ പീഡിപ്പിച്ചിട്ടില്ലെന്ന് യുവാവ് കോടതിയിൽ ആവർത്തിച്ചു. താനാണ് യുവാക്കളെ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അമേരിക്കൻ യുവതി സമ്മതിക്കുകയും ചെയ്തു. 

MORE IN GULF
SHOW MORE