പഴയ 'സെയിൽസ്മാൻ' തിരിച്ചെത്തുന്നു; ബാങ്കുമായി ധാരണ: ബിസിനസിലേയ്ക്ക്

atlas-ramachandran-gulf-news
SHARE

ജയിലിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമായും അറ്റ്ലസ് രാമചന്ദ്രൻ ഊന്നിപ്പറഞ്ഞത് ബിസിനസിൽ സജീവമാകുന്നതിനെ കുറിച്ചായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് അറ്റല്സ് രാമചന്ദ്രൻ ആ അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ചാരത്തിൽ നിന്ന് ഉയിരങ്ങളിലേയ്ക്ക് പറക്കാൻ ഒരുങ്ങുകയാണ് രമാചന്ദ്രൻ. കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ അദ്ദേഹം ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 

ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.

atlas-ramachandran-wife

2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ തിരിച്ചു വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.  1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം അറ്റ്ലസ് രാമചന്ദ്രനുണ്ടായിരുന്നു.  അവിടെ നിന്നാണ് വീണ്ടും എല്ലാം കെട്ടിപ്പൊക്കിയത്. 

ഞാൻ സ്വയം പ്രാപ്തിയുളള ഒരാളാണ്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും ഞാൻ ചെയ്തിരുന്നു. യുഎയിലുളള 19 ഷോറുമുകൾ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു.  കൊടുക്കാനുളള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടും– ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം നൽകിയ അഭിമുഖത്തിൽ അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. 

വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

atlas-ramachandran-1

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഉൾപ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്തികൾ ഉൾപ്പെടെ വിറ്റാണ് ഒത്തുതീർപ്പിലെത്തിയതെന്ന് അറിയുന്നു. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അൻപതോളം ശാഖകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കേരളത്തിലെ ശാഖകളും അടച്ചു.

MORE IN GULF
SHOW MORE