അബുദാബിക്ക് ആഘോഷസന്ധ്യയൊരുക്കി ഫോക്ക് ഫെസ്റ്റ്

folk-fest
SHARE

നാടൻ പാട്ടുകളുടെയും നാടൻ കലാരൂപങ്ങളുടെയും ഉത്സവം അബുദാബിക്ക് പുത്തൻ ആവേശമായി . നാട്ടുനൻമയുടെ ഒാർമയുണർത്തുന്ന പാട്ടുകളും ചുവടുകളുമായി ആസ്വാദകർക്ക്​ മുന്നിലെത്തിച്ചത് ​ കേരളത്തിൽ നിന്ന് എത്തിയ കലാകാരന്മാരായിരുന്നു . 

അബുദാബിയിലെ പ്രവാസിമലയാളികൾക്ക് കേരളത്തിന്റെ കലാഹൃദയം ഗൃഹാതുരതയോടെ കൈമാറിയ പുത്തൻ അനുഭവമായി ഫോക്ക് ഫെസ്റ്റ്. പ്രസീദ ചാലക്കുടിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തിയ നൂറിലേറെ കലാകാരൻമാർ നാട്ടുസംഗിതത്തിന്റെ വാഴ്മൊഴി പാട്ടുകളും ചടുലതാളങ്ങളും കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. 

തെയ്യം, കോൽക്കളി, ചെണ്ടമേളം, മാർഗം കളി തുടങ്ങിയ കലാരൂപങ്ങൾ പ്രവാസിമലയാളികൾ ആവേശത്തോടെ, കേരളമണ്ണിനെക്കുറിച്ചുള്ള ഓർമകളോടെ ആസ്വദിച്ചു. നാടൻ പാട്ടിന്റെ കുലപതിയായ കുട്ടപ്പന്റെ നാടൻ പാട്ടുകൾ അദ്ദേഹത്തിന്റെ മകൻ പാടിയിയത് ശ്രദ്ധേയമായി .

യു.എ.ഇയുടെ തലസ്ഥാന നഗരിയിലെ അസ്വാദകർക്കു അത്ര സുപരിചിതമല്ലാത്ത പൂതം കളി മറക്കാനാവാത്ത അനുഭവമായി. നിരവധി അലങ്കാര ചമയങ്ങളോടെ പ്രത്യേകം ചിട്ടപ്പെടുത്തിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞാണ് പൂതംകളി നടത്താറുള്ളത്. 

കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകത്തെ വിവിധ വിഭാഗങ്ങളായി തിരിച്ച് ലഘുവിവരണങ്ങളോടെ പരിചയപ്പെടുത്തിയാണ് ഫോക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്. മലയാളികൾക്കു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ നൂറുകകണക്കിന് ആസ്വാദകരാണ് മുസഫയിലുള്ള മലയാളി സമാജം അങ്കണത്തിൽ പരിപാടികാണാനെത്തിയത്. 

എല്ലാ വർഷവും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാറുള്ള അബുദാബി ശക്തി തീയറ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് നാടൻ കലകൾ കോർത്തിണക്കി തുടർച്ചയായി പരിപാടി സംഘടിപ്പിക്കുന്നത്. ജീവിതത്തിന്ഫെ പ്രതീക്ഷകൾക്കും പ്രവാസത്തിന്റെ നൊമ്പരങ്ങൾക്കുമിടയിൽ മലയാളി മണ്ണിന്റെ ഓർമകളുണർത്തിയാണ് രണ്ടുമണിക്കൂർ നീണ്ട പരിപാടിയെ പ്രവാസികൾ സ്വീകരിച്ചത്.

MORE IN GULF
SHOW MORE