ആരോഗ്യത്തിന്‍റെ സൈക്കിള്‍ ട്രാക്കിലേറാന്‍ അല്‍ ദഫ്റയും

abudabi4
SHARE

ആരോഗ്യത്തിന്‍റെ സൈക്കിള്‍ ട്രാക്കിലേറാന്‍ അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്റയും.  ആറു മുതല്‍ പതിനാറ് കിലോമീറ്റര്‍ വരെ നീളത്തിലുള്ള സൈക്കിള്‍ പാതയാണ് ഇവിടെ സജ്ജമാക്കുന്നത്. യുഎയില്‍ സൈക്കിള്‍ സംസ്കാരം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 

മൂന്നു മീറ്റര്‍ വീതിയില്‍ വേലി കെട്ടിത്തിരിച്ചായിരിക്കും സൈക്കിള്‍ പാത നിര്‍മിക്കുക. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കായികക്ഷമത നേടാനും പദ്ധതി പ്രയോജനം ചെയ്യുമെന്ന് അബുദാബി സൈക്കിള്‍ ക്ലബ് ചെയര്‍മാനായ ഡോക്ടര്‍ മുഗീര്‍ ഖമീസ് അല്‍ ഖൈലി പറഞ്ഞു. സൈക്കിള്‍ ട്രാക്കിന്‍റെ വ്യാപനം കൂടുതല്‍ പേരെ വ്യായാമത്തിലേക്ക് തിരിക്കും. ഒപ്പം കൂടാതെ രാജ്യാന്തര മത്സരങ്ങള്‍ യുഎഇയിലേക്ക് ആകര്‍ഷിക്കാനും ലോകോത്തര സൈക്കിള്‍ ട്രാക്ക് വഴിയൊരുക്കും.  മദീനാ സായിദ്, സില, മിര്‍ഫ, ഡല്‍മ ദ്വീപ് എന്നിവിടങ്ങളിലേക്ക് സൈക്കിള്‍ പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതോടനുബന്ധിച്ച് കാര്‍ പാര്‍ക്കിങ്, കിയോസ്ക്, കുളിമുറി തുടങ്ങിയവയും സജ്ജമാക്കും. മണ്ണൊലിപ്പ് തടയുന്നതിനായി സൈക്കിള്‍ ട്രാക്കിന് ഇരുവശവും  ഗാഫ് മരം വച്ചുപിടിപ്പിക്കുമെന്നും അറിയിച്ചു. അബുദാബി സൈക്കിള്‍ ക്ലബാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. 

MORE IN GULF
SHOW MORE