കുവൈത്ത് പാർലമെന്റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ പതിമൂന്നു പേർക്ക് തടവുശിക്ഷ

kuwait-parliament-t
SHARE

കുവൈത്ത് പാർലമെൻ‌റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ ആറ് മുൻ എം.പിമാരുൾപ്പെടെ പതിമൂന്നു പേർക്ക് സുപ്രീംകോടതി മൂന്നരവർഷം തടവുശിക്ഷ വിധിച്ചു. പതിനേഴു പേരെ വെറുതെവിട്ടു. രണ്ടായിരത്തിപതിനൊന്നിൽ നടന്ന സംഭവത്തിൽ മുപ്പത്തിനാലു പേർകുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

2011 നവംബറിൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് നാസർ മുഹമ്മദ് അൽ സബാഹ് രാജിവക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൻ‌റെ ഭാഗമായി എം‌.പിമാരുടെ നേതൃത്വത്തിൽ ജനക്കൂട്ടം പാർലമെൻ‌റിൽ ഇരച്ചുകയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. എം‌.പിമാരായ വലീദ് അൽ തബ്‌തബാ‌ഇ, ജമാൻ അൽ ഹർബാഷ്, മുസല്ലാം അൽ ബറാഖ് എന്നിവരുൾപ്പെടെ പതിമൂന്നു പേർക്കാണ് മൂന്നരവർഷം തടവുശിക്ഷ. ഒരു മുൻ‌ എം‌പിയെയും മറ്റു രണ്ടുപേരെയും രണ്ടുവർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഇവർ പാർലമെൻ‌റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരായിരിക്കും. ശിക്ഷിക്കപ്പെട്ടവരിൽ ചിലർ ഇപ്പോഴും പിടികിട്ടാപ്പുള്ളികളാണ്. 2013 ഡിസംബറിൽ ക്രിമിനൽ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാകിയതായിരുന്നു. എന്നാൽ ക്രിമിനൽ കോടതി വിധി നിരാകരിച്ച അപ്പീൽ കോടതി 2017 നവംബറിൽ പ്രതികൾക്ക് ഒരുവർഷം മുതൽ ഒൻ‌പത് വർഷം വരെ  ശിക്ഷ വിധിച്ചു. അത് പ്രകാരം പ്രതികളിൽ പലരും തടവിലാണ്. തുടർന്നാണ് രാജ്യത്ത് ഏറ്റവുമധികകാലം നീണ്ട കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിയുണ്ടാകുന്നത്. 

MORE IN GULF
SHOW MORE