കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശികളുടെ തൊഴിൽ കരാർ മരവിപ്പിക്കുന്നു

kuwait-contract-t
SHARE

കുവൈത്തിൽ സർക്കാർ മേഖലയിലെ രണ്ടായിരത്തിഒരുന്നൂറ്റിനാൽപ്പത്  വിദേശികളുടെ തൊഴിൽ കരാർ മരവിപ്പിക്കാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിൻ‌റെ ഭാഗമായാണ് തീരുമാനം. അതേസമയം, സ്വദേശി വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകാൻ തൊഴിൽ മന്ത്രാലയം പ്രത്യേക പരിശീലനപദ്ധതി ആവിഷ്കരിച്ചു. 

പൊതുമേഖലയിൽ വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി പ്രകാരമാണ് സിവിൽ സർവീസ് കമ്മീഷൻ സർക്കാരിന് നിർദേശം നൽകിയത്. നിലവിൽ മരവിപ്പിക്കാൻ തീരുമാനിച്ച 2,140 പേർക്കുള്ള ബജറ്റ് വിഹിതം അടുത്ത സാമ്പത്തിക വർഷം നീക്കിവക്കേണ്ടതില്ലെന്ന് കമ്മീഷൻ ധനമന്ത്രാലയത്തോടു നിർദേശിച്ചു. വിവിധമേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് തൊഴിൽ മന്ത്രാലയം പുതിയ പരിശീലന പദ്ധതി ആവിഷ്കരിച്ചു. എൻപത്തിയഞ്ച് സ്വകാ‍ര്യ കമ്പനികളുടെ സഹകരണത്തോടെ നാലായിരത്തിഎണ്ണൂറ്റിപതിനാല് പേർക്കുള്ള പരിശീലന സൌകര്യമാണ് ഒരുക്കുന്നത്. യുവജനങ്ങളെ തൊഴിൽ പരിചയമുള്ളവരാക്കുക എന്നതാണ് ലക്ഷ്യം. ബാങ്കുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, നിയമ കേന്ദ്രങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എണ്ണക്കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് പരിശീ‍ലന സൌകര്യം ഒരുക്കുന്നത്. വരുംകാലങ്ങളിൽ ഈ മേഖലകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ലക്ഷ്യം. 

MORE IN GULF
SHOW MORE