എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ

oman-oil-t
SHARE

ഒപെക് നിർദേശപ്രകാരം എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ. ഈ വർഷം അവസാനത്തോടെയായിരിക്കും അസംസ്കൃത എണ്ണയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ വർഷം രണ്ടേ ദശാംശം എട്ട് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്.

എണ്ണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന യു.എസ്, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുണ്ടായ ശക്തമായ സമ്മർദ്ദം കാരണമാണ് എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് തീരുമാനിച്ചത്. ഇതുപ്രകാരം അബുദാബിക്കു പിന്നാലെ ഒമാനും ഉൽപ്പാദനം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ഒമാന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തും. സമ്പദ്​ വ്യവസ്​ഥ ഇൗ വർഷവും അട​ുത്ത വർഷവും അതിവേഗം വളർച്ച നേടുമെന്ന് ഫിച്ച്​ റേറ്റിങ്​സി​െൻറ ബി.എം.​െഎ റിസർച്ച്​ വിഭാഗം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. എണ്ണ, പ്രകൃതി വാതക കയറ്റുമതി വർധിപ്പിച്ചതും എണ്ണയിതര വരുമാനം വർധിപ്പിച്ചതുമാണ്​ വളർച്ചക്ക്​ വഴിയൊരുക്കിയത്.​ ഇൗ വർഷം ആഭ്യന്തര ഉത്​പാദനത്തിൽ 2.8 ശതമാനം വളർച്ച കൈവരിക്കും. അടുത്ത വർഷം മൂന്നര ശതമാനത്തിലെത്തും. എണ്ണ വില വർധിക്കുന്നതോടെ നിർമാണ, ചരക്ക്​ ഗതാഗത, വിനോദ സഞ്ചാര മേഖലകളിൽ നിക്ഷേപം വർധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വരും വർഷങ്ങളിൽ ഒമാ​െൻറ നിർമാണ മേഖലയിലെ വളർച്ച മറ്റ്​ ജി.സി.സി രാജ്യങ്ങ​െള ​​അപേക്ഷിച്ച്​ ഏറെ മുന്നിലായിരിക്കും. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ നേടാൻ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 

MORE IN GULF
SHOW MORE