സർക്കാർ ഏജൻസി വഴിയ‌ുള്ള നഴ്സ് റിക്രൂട്ട്മെന്റിൽ കുവൈത്തിന് അനുകൂല നിലപാടെന്ന് ടി.പി രാമകൃഷ്ണൻ

tpr-kuwait-t
SHARE

കുവൈത്തിലേക്കുള്ള നഴ്സ് റിക്രൂട്ട്മെൻ‌റ് സർക്കാർ ഏജൻസികൾ വഴി മാത്രമാക്കുന്നതിന് കുവൈത്ത് ഭരണകൂടത്തിന് അനുകൂല നിലപാടാണെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ. കുവൈത്തിലെത്തിയ തൊഴിൽ മന്ത്രി, ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തി. അതേസമയം, ജോലിയോ ശമ്പളമോ ലഭിക്കാതെ കുവൈത്തിൽ കഴിയുന്ന എൺപത് നഴ്സുമാരുടെ കാര്യത്തിൽ പ്രശ്നപരിഹാരം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു. . 

ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനാൽ കൂടുതൽ നഴ്സുമാരെ വേണ്ടിവരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.മുസ്‌തഫ അൽ റിദായ് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണനെ അറിയിച്ചു. സുതാര്യവും ഔദ്യോഗികവുമായ നിയമന നടപടികൾക്കാണ് കുവൈത്തിന് താൽപര്യം. നിയമനം സുതാര്യവും സത്യസന്ധവുമായ രീതിയിൽ നടത്തുന്നതിനുള്ള സംവിധാ‍നം കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഒഡെപെകിനും മറ്റു ഏജൻസികൾക്കും ഉണ്ടെന്ന് മന്ത്രി ധരിപ്പിച്ചു. എംബസിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തുടർനടപടികൾ ആകാമെന്ന് അണ്ടർസെക്രട്ടറി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. അതേസമയം, കുവൈത്തിൽ എത്തിയ ശേഷം തൊഴിലും ശമ്പളവും ലഭിക്കാത്ത 80 മലയാളി നഴ്സുമാരുടെ പ്രശ്നവും മന്ത്രി ചർച്ചയിൽ ഉന്നയിച്ചു. നിയമപരമായ ചില തടസങ്ങൾ ഉണ്ടെന്നും എന്നാൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ മന്ത്രാലയത്തിൻ‌റെ ആലോചനയിലുണ്ടെന്ന് അണ്ടർ സെക്രട്ടറി ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു. റിക്രൂട്ട്മെൻ‌റ് സമയത്ത് ഒഡെപെകിൻ‌റെ ലെയ്സൻ ഓഫീസർ സ്ഥിരമായി കുവൈത്തിൽ നിയമിക്കണമെന്ന പ്രവാസികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

MORE IN GULF
SHOW MORE