ഒമാന്‍ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം; ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

captain-raju
SHARE

കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് മസ്‌കത്തില്‍ അടിയന്തര ചികിത്സ തേടിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്‌കത്തില്‍ തന്നെ തുടരുകയാണെന്നും മകന്‍ രവി രാജ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രി ഐ സി യുവില്‍ താരത്തെ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. 

അബുദാബി വഴി ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് അബുദാബിയില്‍ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കത്തില്‍ അടിയന്തര ലാന്റിംഗ് നടത്തിയത്.

MORE IN GULF
SHOW MORE