ദുബായിലെ എല്ലാ റോഡുകളിലും ബസുകൾക്ക് മാത്രമായി പ്രത്യേക പാത വരുന്നു

dubai-raod-gulf-news
SHARE

ദുബായിലെ എല്ലാ റോഡുകളിലും ബസുകൾക്ക് മാത്രമായി പ്രത്യേക പാത ഏർപ്പെടുത്താൻ നീക്കം. പൊതു ബസുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് ആർ.ടി.എ അറിയിച്ചു.നിലവില്‍ തിരക്കേറിയ ചില റോഡുകളില്‍ നിശ്ചിത ദൂരം മാത്രമാണ് ബസുകൾക്ക് പ്രത്യേക പാതയുള്ളത്. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെട്ട് ലക്ഷ്യസ്ഥാനത്ത് എത്താതെ ബസിനെ ആശ്രയിക്കുന്ന ജനങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് എല്ലാ റോഡുകളിലും ബസിന് പ്രത്യേക പാത ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് മാനേജര്‍ അഹ്മദ് ഹാഷിം ബഹ്റൂസിയാന്‍ പറഞ്ഞു. 

പദ്ധതി യാഥാര്‍ഥ്യമായാല്‍ ദുബായിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയയിലെ ബസ് വേയ്ക്ക് സമാനമായ പദ്ധതിയായിരിക്കും ദുബായില്‍ നടപ്പാക്കുക. ആര്‍ടിഎ സംഘം ഏപ്രിലില്‍ ക്വീന്‍സ് ലാന്‍ഡ് സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു. ഭൂഗര്‍ഭ പാത, പാലം, തുടങ്ങി എല്ലായിടത്തും പ്രത്യേക പാത  ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതോടെ ദുബായിലെ ഗതാഗതം കൂടുതല്‍ ആയാസരഹിതമാകും. ബസുകള്‍ക്ക് മാത്രമായി പാത വരുന്നതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങള്‍ക്കായി പുതിയ യാത്രാ നിരക്കും നിലവില്‍ വരുമെന്നും സൂചനയുണ്ട്

MORE IN GULF
SHOW MORE