യമനിലെ യു.എ.ഇ സൈനികർക്ക് പെരുന്നാൾ ആശംസയുമായി ഭരണാധികാരികൾ

yeman
SHARE

യെമനിൽ സേവനം അനുഷ്ടിക്കുന്ന യു.എ.ഇ സൈനികർക്ക് ചെറിയ പെരുന്നാൾ ആശംസയുമായി യു.എ.ഇ ഭരണാധികാരികൾ. പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയുമാണ് സൈനികർക്ക് വീഡിയോ കോൺഫറൻസിലൂടെ പെരുന്നാൾ ആശംസ നേർന്നത്.

ചെറിയ പെരുന്നാൾ ദിവസം ആഘോഷങ്ങളിൽ നിന്നും  പ്രിയപ്പെട്ടവരിൽ നിന്നുമകന്ന് യുദ്ധഭൂമിയിലായിരിക്കുന്ന സൈനികരെ ആശ്വസിപ്പിച്ചും സ്നേഹാന്വേഷേണം നടത്തിയുമാണ് യു.എ.ഇ ഭരണാധികാരികൾ നല്ല മാതൃകയായത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവരാണ് സൈനികരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചത്. രാജ്യത്തിന്റെ പ്രാർഥനയും പിന്തുണയും കൂടെയുണ്ടെന്ന് ഇവർ സൈനികരെ അറിയിച്ചു. 

യെമനിലെ ചെങ്കടൽ തീരത്ത് സേവനം ചെയ്യുന്ന യു.എ.ഇ സൈനികരെയാണ് അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ അഭിമാനം കാക്കുന്ന ധീരസൈനികരെ അനുമോദിക്കുന്നതായും ഇരുവരും വ്യക്തമാക്കി. തുടർന്ന് സൈനികതലവൻ ഭരണാധികാരികൾക്ക് പെരുന്നാൾആശംസ കൈമാറി. അതേസമയം, വിവിധ ഉന്നതസേനാ മേധാവിമാർ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനെ, നേരിൽകണ്ട് പെരുന്നാൾ ആശംസ അറിയിച്ചു.

MORE IN GULF
SHOW MORE