ഒമാനിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു

sajith
SHARE

ഒമാനിലെ ജഅലാന്‍ ബു അലിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. കടയ്ക്കല്‍ എടത്തറ വലിയവീട്ടില്‍ സജിത്ത് ആനന്ദന്‍ (51) ആണ് മരിച്ചത്.  നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു ആനന്ദന്‍. വ്യാഴാഴ്ച രാത്രി ഫോണുമായി താമസ കെട്ടിടത്തിന് മുകളില്‍ കയറിയ ആനന്ദന്‍ തിരച്ചിറങ്ങാതിരുന്നത് സുഹൃത്തുക്കള്‍ ശ്രദ്ധിച്ചിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സുനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സൂര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

MORE IN GULF
SHOW MORE