കുവൈത്തില്‍ ഗാർഹിക തൊഴിൽ വകുപ്പ് ഇനി മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴില്‍

kuwait-domestic-labour-t
SHARE

കുവൈത്തിലെ ഗാർഹിക തൊഴിൽ വകുപ്പ് മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴിലേക്ക് മാറ്റുന്നു. ഗാർഹിക തൊഴിലാളികൾക്ക് അർഹമായ പരിഗണന ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നിലവിൽ ഗാർഹിക തൊഴിൽ വകുപ്പ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടുജോലിക്കാര്‍ക്ക് തൊഴിൽ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്നില്ല. അതുവഴി ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചോദ്യം ചെയ്യാൻ അവസരം ഇല്ലാതാവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വകുപ്പിനെ മനുഷ്യവിഭവശേഷി അതോറിറ്റിയിലേക്ക് മാറ്റുന്നത്. ഇതോടെ തൊഴില്‍ നിയമത്തിന്‍റെ പരിധിയില്‍ വീട്ടുജോലിക്കാരും ഉള്‍പെടും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ ഗാർഹിക തൊഴിലാളികൾക്ക് അർഹമായ പരിഗണന ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. വകുപ്പ് മാറ്റ നടപടി ഉടന്‍ പൂർത്തിയാകും.

MORE IN GULF
SHOW MORE