ജാഗ്രത... ചൂടുകാലം വരുന്നു

gw-heat-awreness-t
SHARE

ചൂടുകാലത്തിലേക്ക് കടന്നു കഴിഞ്ഞു ഗൾഫ് രാജ്യങ്ങൾയ താപനില നാൽപത് ഡിഗ്രിക്ക് മുകളിലേക്ക് എത്തിക്കഴിഞ്ഞു. ഈ ചൂടുകാലത്തെ ആരോഗ്യകരമായി എങ്ങനെ പ്രതിരോധിക്കാം... ആരോഗ്യവിദഗ്ദർ പറയുന്നു.

വേനൽചൂടിൻറെ കാഠിന്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ആരോഗ്യകാര്യത്തിൽ ഏറെ ജാഗ്രത പാലിക്കേണ്ട കാലം കൂടിയാണിത്. ഒരുപിടി അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമായാണ് വേനൽചൂട് എത്തുന്നത്. നല്ല ജീവിതരീതിയും ഭക്ഷണക്രമങ്ങളും ശീലിച്ചാൽ വേനലിനെ വരുതിയിലാക്കാമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. പല തരത്തിലുള്ള പനികളാണ് വേനലിലെ പ്രധാന വില്ലൻ. ഒപ്പം പകർച്ച വ്യാധികളെയും കരുതിയിരിക്കണം.

ഭക്ഷണശീലങ്ങളിലാണ് വേനൽക്കാലത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ടത്. നോന്പു തുറക്കുന്ന സമയത്ത് ജലാംശമുള്ള പഴവർഗങ്ങളും പഴച്ചാറുകളും കൂടുതലായി കഴിക്കണം. വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ പരമാവധി ഒഴിവാക്കാം. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളാണ് ചൂടുകാലങ്ങളിൽ നോന്പി തുറക്കുന്പോൾ കഴിക്കേണ്ടത്.

നോന്പെടുക്കാത്തവരും ചൂടുകാലത്ത് ഭക്ഷണകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തണം. പഴകിയ ഭക്ഷണം പൂർണമായും ഒഴിവാക്കണം. വസ്ത്രധാരണത്തിൽ അൽപമൊന്ന് ശ്രദ്ധിക്കുന്നത് വേനലിൽ അസുഖങ്ങളൊഴിവാക്കാൻ നല്ലതാണ്. കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും വേനൽക്കാലത്ത് ഒഴിവാക്കുക തന്നെ വേണം. 

ധാരാളം വെള്ളം കുടിക്കുകയാണ് ചൂടിനെ തോൽപ്പിക്കാനുള്ള എളുപ്പവഴി. പരമാവധി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. അൽപം ജാഗ്രതയും ഒരുപിടി നല്ല ജീവിത ശീലങ്ങളും. ഇത്രമാത്രം മതി ഈ ചൂടുകാലത്തെ ആരോഗ്യത്തോടെ തോൽപിക്കാൻ. 

MORE IN GULF
SHOW MORE