ഇന്ത്യൻ വയോധികൻ ദുബായിയില്‍ പട്ടിണിയില്‍; കട വരാന്തകളിൽ അന്തിയുറക്കം

old-man-dubai
SHARE

ഇന്ത്യക്കാരനായ വയോധികൻ കൃത്യമായി ഭക്ഷണം കഴിക്കാതെ മുഹൈസിനയിലെ കട വരാന്തകളിൽ നാളുകൾ കഴിച്ചുകൂട്ടുന്നു. ആരാണെന്നോ എന്താണെന്നോ എന്നൊന്നും ആർക്കുമറിയില്ല. കൃത്യമായ മറുപടി നൽകാൻ കഴിയാത്തതാണ് ഇയാളെ സഹായിക്കാൻ സാമൂഹ്യപ്രവർത്തകർക്കും മറ്റും സാധിക്കാത്തത്. ആന്ധ്രപ്രദേശ് സ്വദേശിയെന്ന് തോന്നിക്കുന്ന അറുപതിനോടടുത്ത തൊഴിലാളിയാണ് കഴിഞ്ഞ കുറേ മാസങ്ങളായി മുഹൈസിന ശ്മശാനത്തിനടുത്ത കടകളുടെ വരാന്തയിൽ രാവും പകലും ചെലവഴിക്കുന്നത്. 

കടയുടമകളോ മറ്റോ എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചു കൊടുത്താൽ മാത്രമേ ഇയാൾ കഴിക്കുന്നുളളു. പലപ്പോഴും മുഴുപട്ടിണിയിലാണ് ജീവിതം ഇയാൾ തളളി നീക്കുന്നത്. ആരോഗ്യം പാടേ ക്ഷയിച്ചിരിക്കുന്നു. എങ്കിലും ആരോടും പരിഭവമില്ലാതെ നാളുകൾ തള്ളിനീക്കുകയാണ് ഇയാൾ. സന്ദർശക വീസയിലാണ് യുഎഇയിലെത്തിയതെന്നും പാസ്പോർട് ആരോ വാങ്ങിച്ചുകൊണ്ടുപോയെന്നും മാത്രം തന്നോട് പറഞ്ഞതായും നേരിയ രീതിയിൽ മാനസികാസ്വാസ്ഥ്യമുള്ളതായി കരുതുന്നതായും കഴിഞ്ഞ ദിവസം ഇയാളെ സമീപിച്ച സാമൂഹിക പ്രവർത്തകൻ ഹസൻ ചാലിയം പറഞ്ഞു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ 055 278 5409 / 056 466 9007 എന്ന നമ്പരിൽ ബന്ധപ്പെടുക.

MORE IN GULF
SHOW MORE