കുവൈത്തില്‍ പ്രവാസികൾക്ക് ക്വോട്ട നിശ്ചയിക്കണമെന്ന നിർദേശം തള്ളി

kuwait-parliament-t
SHARE

കുവൈത്തിലെ വിവിധ രാജ്യക്കാരായ പ്രവാസികൾക്ക് ക്വോട്ട നിശ്ചയിക്കണമെന്ന നിർദേശം പാർലമെന്‍റിന്‍റെ നിയമ-നിയമനിർമാണ സമിതി തള്ളി. ഭരണഘടനയ്ക്കും നിലവിലെ നിയമവ്യവസ്ഥകൾക്കും നിരക്കാത്തതിനാലാണ് നിർദേശം നിരാകരിച്ചത്.

ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ഓരോ രാജ്യത്തുനിന്നുമുള്ള വിദേശികളുടെ എണ്ണത്തിൽ കൃത്യമായ ക്വോട്ട നിശ്ചയിക്കണം എന്നായിരുന്നു നിർദേശം. വലീദ് അൽ തബ്‌തബാ‌ഇ എം‌പിയാണ് ക്വോട്ട നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ‌റിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി കരട് ബിൽ പുതുക്കി  അവതരിപ്പിക്കണമെന്ന് നിർദേശിച്ചാണ് സമിതി ബില്‍ തള്ളിയത്. അതേസമയം ഒരു വർഷത്തിനിടെ രാജ്യത്തെ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ നേരിയ തോതിൽ വർധയുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2016 ഡിസംബറിൽ വിദേശ ജോലിക്കാരുടെ എണ്ണം 16,10,575 ആയിരുന്നു. 2017 അവസാനം ആകുമ്പോഴേക്കും ഇത് 16,68,725 ആയാണ് വര്‍ധിച്ചതെന്ന് സെൻ‌ട്രൽ സ്റ്റാറ്റ്സ്റ്റിക്കൽ ബ്യൂറോ അറിയിച്ചു. തൊഴിൽ വിപണിയിൽ വിദേശികളുടെ എണ്ണത്തിൽ 2016 അവസാനം 81.9 ശതമാനവും 2017 അവസാനം 82 ശതമാനവും വർധനയാണ് ഉണ്ടായത്.

MORE IN GULF
SHOW MORE