അപകട രഹിത റമസാൻ: ട്രാഫിക് സിഗ്നലുകളിൽ ഭക്ഷണപ്പൊതികളുമായി ആര്‍ടിഎ

rta-gulf
SHARE

യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് അപകട രഹിത റമസാന്‍ വിഭാവനം ചെയ്യുകയാണ് ആര്‍ടിഎ. നോമ്പുതുറ സമയങ്ങളില്‍ ട്രാഫിക് സിഗ്നലുകളില്‍ എത്തിയാണ് ഇഫ്താര്‍ പൊതികള്‍ വിതരണം ചെയ്യുന്നത്.

സിഗ്നലുകളിലെ ചുവപ്പ് വെളിച്ചം തെളിയുമ്പോഴാണ് യാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. ഒപ്പം വേഗം കുറച്ച് വാഹനമോടിക്കാനുള്ള സന്ദേശവും നല്‍കും. ആര്‍ടിഎ ഉദ്യോഗസ്ഥരും വൊളന്‍റിയര്‍മാരും കുട്ടികളും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇഫ്താര്‍ സമയത്താണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് എന്ന കണ്ടെത്തലാണ് ഇത്തരമൊരു പദ്ധതിയിലേക്ക് ആര്‍ടിഎയെ പ്രേരിപ്പിച്ചത്.

നോമ്പ് തുറക്കാനായി അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാനാണ് റമദാന്‍ അമാന്‍ എന്ന പേരില്‍ ഇഫ്താര്‍ വിഭവങ്ങളുമായി ആര്‍ടിഎ ജനമധ്യത്തിലെത്തിയത്. മീല്‍സ് ഓണ്‍ ദ് വീല്‍സ് എന്ന പേരില്‍ മെട്രോ, ബസ് സ്റ്റേഷനുകളിലും അയ്യായിരം ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്. റമസാന്‍ മീര്‍, ഈദ് ജോയ് തുടങ്ങി ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങളും ആര്‍ടിഎ ചെയ്തുവരുന്നു.

MORE IN GULF
SHOW MORE