സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളെ അകാരണമായി പിരിച്ചു വിട്ടാൽ നടപടി

gulf-private-sector
SHARE

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളെ അകാരണമായി പിരിച്ചുവിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിൻറെ നടപടി. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് അനുകൂല സാഹചര്യമൊരുക്കണം. ഒപ്പം അവരുടെ തൊഴിൽ സുരക്ഷയും ഉറപ്പാക്കണം. നാമമാത്ര നിയമനങ്ങൾ നടത്തി   മന്ത്രാലയത്തെ കബളിപ്പിക്കുന്നത്  നിരീക്ഷിച്ചു നടപടിയെടുക്കും. 

സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം നൽകിയശേഷം ഉടൻ സ്വദേശികൾക്ക് തൊഴിൽ കരാറും 'തൊഴിൽ കാർഡും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന ഈ ഔദ്യോഗിക രേഖകൾ ലഭ്യമാക്കുന്നതിന് കാലതാമസം വരുത്തരുതെന്നും മന്ത്രാലയം നിർദേശിച്ചു. തൊഴിൽ പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ വിവരങ്ങൾ പെൻഷൻ അതോറിറ്റിക്കും രാജ്യത്തെ ബന്ധപ്പെട്ട  സർക്കാർ കാര്യാലയങ്ങൾക്കും കൈമാറണം. വീഴ്ച വരുത്തുന്ന കന്പനികൾക്ക് ആറു മാസത്തേക്ക് പുതിയ വീസകൾ അനുവദിക്കില്ല. ഒരു സ്വദേശിയുടെ വിസ റദ്ദാക്കിയാൽ  നിശ്ചയിക്കപ്പെട്ട ക്വോട്ടയിൽ നിന്നും മറ്റൊരു സ്വദേശിയെ നിയമിക്കണമെന്നും നിയമമുണ്ട്.

MORE IN GULF
SHOW MORE