വിവിധ രാജ്യങ്ങളില്‍ റമസാനിലെ നോമ്പ് സമയം 11 മുതല്‍ 20 മണിക്കൂര്‍ വരെ

ramadan-t
SHARE

വിവിധ രാജ്യങ്ങളില്‍ റമസാനിലെ നോമ്പ് സമയം 11 മുതല്‍ 20 മണിക്കൂര്‍ വരെ. കൊടും ചൂടിലും ദൈര്‍ഘ്യമേറിയ പകലിലുമുള്ള വ്രതാനുഷ്ഠാനത്തെ വിശ്വാസത്തിന്‍റെ കരുത്തില്‍ അതിജീവിച്ചാണ് പൂര്‍ത്തിയാക്കുന്നത്. 

യുഎഇയില്‍ പുലര്‍ച്ചെ 4.06ന് ആരംഭിക്കുന്ന വ്രതാനുഷ്ഠാനം അവസാനിക്കുന്നത് വൈകിട്ട് 7.02ന്. 14 മണിക്കൂറും 58 മിനിറ്റുമെടിത്താണ് നോമ്പ് പൂര്‍ണമാക്കുന്നത്. എന്നാല്‍ കുവൈത്തില്‍ ഇത് 15 മണിക്കൂറും പത്തുമിനിറ്റും. ഇതുപോലെ സൌദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും പതിനഞ്ചു മണിക്കൂറോ അതിലധികമോ നീളുന്നു. കഴിഞ്ഞ നാലു വര്‍ഷമായി മധ്യപൂര്‍വദേശത്തും തെക്കനേഷ്യന്‍ രാജ്യങ്ങളിലും ശരാശരി 14 മുതല്‍ 15 മണിക്കൂര്‍ വരെയാണ് നോമ്പിന്‍റെ ദൈര്‍ഘ്യം. ന്യൂസിലാന്‍ഡിലാണ് ഏറ്റവും കുറഞ്ഞ നോമ്പുസമയം 11 മണിക്കൂറും നാലു മിനിറ്റും. കൂടിയത് ഐസ് ലാന്‍ഡിലും. ഇവിടെയുള്ളവര്‍ 20 മണിക്കൂറിലേറെയാണ് വ്രതമനുഷ്ഠിക്കുന്നത്. ചാന്ദ്രമാസ കലണ്ടറനുസരിച്ച് 33 വര്‍ഷംകൊണ്ട് എല്ലാ കാലാവസ്ഥയിലും റമസാന്‍ കടന്നുപോകും. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയിലും വ്രതമനുഷ്ഠിക്കാനുള്ള പരിശീലനം കൂടിയാണ് റമസാന്‍ വിഭാവനം ചെയ്യുന്നത്. 

MORE IN GULF
SHOW MORE