പുണ്യമാസത്തിൽ കാരുണ്യം തേടി സമദ്

samad-treatment
SHARE

ദുബായ് : രണ്ട് വൃക്കകളും തകരാറിലായ മലയാളി യുവാവ് മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ മുന്നിൽ. പാലക്കാട് ചെർപുളശ്ശേരി വീരമംഗലം ഒടുവങ്ങാട്ടിൽ അബ്ദുല്‍ സമദാണ് പുണ്യമാസമായ റമസാനിൽ തന്റെ ജീവൻ നിലനിർത്താനുള്ള വഴി തെളിഞ്ഞുവരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.

വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനത്തിനായി ഒാട്ടോ റിക്ഷ ഒാടിച്ചിരുന്ന സമദിന് മാസങ്ങൾക്ക് മുൻപാണ് വൃക്ക രോഗം ബാധിച്ചത്. അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളും തകാറിലാണെന്നും കണ്ടെത്തി. ഒരു വൃക്ക അടിയന്തരമായി മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. 

സ്വന്തം പിതാവ് വൃക്ക നൽകാൻ തയ്യാറാണെങ്കിലും മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ലക്ഷങ്ങളുടെ ചെലവുണ്ട്. ഇതിനുള്ള സഹായമാണ് ഇൗ യുവാവ് ആഗ്രഹിക്കുന്നത്. സമദ് രോഗക്കിടക്കയിലായതോടെ വീട്ടിൽ മുഴു പട്ടിണിയാണ്. വായ്പ തിരിച്ചടക്കാത്തതിനാൽ ഒാട്ടോറിക്ഷ ബാങ്കുകാർ ജപ്തി ചെയ്തു. സമദിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 

ABDUL SAMAD

CANARA BANK

CHERPULASSERY

A/C NO. 2505101030337

IFSC : CNRB0002505

PALAKKAD

ഫോൺ: +971 55 292 7918 (ഉമർ).

0091 9539595432.

MORE IN GULF
SHOW MORE