അബുദബിയിലെ ഷെയ്ഖ് സായിദ് പള്ളിയിൽ നോമ്പുതുറയ്ക്ക് എത്തുന്നത് ആയിരങ്ങൾ

ramzan
SHARE

അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ആയിരക്കണക്കിന് ആളുകളാണ് നോന്പു തുറയ്ക്ക് എത്തുന്നത്. വിശ്വാസികൾക്ക് പുറമേ ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള ഇതര മതസ്ഥരും ഇവിടെ നോന്പുതുറയ്ക്ക് എത്താറുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താർ സംഗമങ്ങളിലൊന്നാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലെ നോന്പുതുറ. ഏകദേശം മുപ്പതിനായിരത്തിലധികം പേരാണ് നോന്പു തുറക്കുന്നതിനായി ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. ഗ്രാൻഡ് മോസ്കിന് സമീപം തയാറാക്കിയിരിക്കുന്ന ഇഫ്താർ ടെൻറുകളിലും, സമീപത്തെ പുൽത്തകിടികളിലുമാണ് വിശ്വസികൾ ഇഫ്താറിനായി ഒത്തു ചേരുന്നത്. അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിലാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്കുള്ള ഇഫ്താർ വിഭവങ്ങൾ ഒരുക്കുന്നത്. രാജ്യത്തെ മികച്ച പാചകവിദഗ്ദരുടെ മേൽനോട്ടത്തിലാണ് വിഭവങ്ങളൊരുക്കുന്നത്.  ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടേക്ക് നോന്പു തുറക്കാൻ എത്തുന്നതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഭക്ഷണം തയാറാക്കൻ  ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതില്‍ കാരക്കയും പഴവര്‍ഗങ്ങളും ശരീരത്തിന്റെ ക്ഷീണമകറ്റുന്ന ഊര്‍ജദായക പാനീയങ്ങളും മസാല കുറവുള്ള ബിരിയാണിയും ഉള്‍പ്പെടും. നോമ്പുതുറയ്ക്ക് ശേഷം പള്ളിയുടെ അകത്തളങ്ങളിലും ഇടനാഴികളിലും ഇരുന്ന് പ്രാര്‍ത്ഥിച്ചാണ് വിശ്വാസി സമൂഹം തിരിച്ചുപോകുന്നത്. 

MORE IN GULF
SHOW MORE