യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ പ്രചാരണങ്ങൾക്ക് നിയന്ത്രണം

download-(2)
SHARE

യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള വാണിജ്യ പരസ്യ പ്രചാരണങ്ങൾക്ക് നിയന്ത്രണം വരുന്നു. ഇനി മുതൽ നാഷനൽ മീഡിയ കൌൺസിലിൻറെ ലൈസൻസ് ഉള്ളവർക്ക് മാത്രമായിരിക്കും സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്താൻ അനുമതി.

ആയിരക്കണക്കിന് ഫോളേവേഴ്സ് ഉള്ള സമൂഹ മാധ്യമ അക്കൌണ്ടുകൾ വിവിധ തരത്തിലുള്ള ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കും പ്രചാരണത്തിനുമായി ഉപയോഗിക്കുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ നിർമാതാക്കളിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ നടത്താറുള്ളത്. ഇനി മുതൽ ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴി നടത്തണമെങ്കിൽ നാഷനൽ മീഡിയ കൌൺസിലിൽ നിന്ന് ലൈസൻസ് സന്പാദിക്കണം. പതിനയ്യായിരം ദിർഹമാണ് ഇതിനുള്ള ഇ മീഡിയ ലൈസൻസ് ഫീ. സ്വന്തമായി ട്രേഡ് ലൈസൻസ് ഉള്ളവർക്ക് മാത്രമായിരിക്കും ഇ മീഡിയ ലൈസൻസ് അനുവദിക്കുക. ഈ വർഷം ജൂലൈ മുതൽ പുതിയ നിയന്ത്രണം നിലവിൽ വരും, ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാൽ അയ്യായിരം ദിർഹം പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്യും. വീണ്ടും നിയലംഘനം ആവർത്തിച്ചാൽ പ്രസ്തുത സോഷ്യൽ മീഡിയ അക്കൌണ്ടോ, വെബ്സൈറ്റോ നിരോധിക്കും. യുഎഇയിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് രാജ്യത്തിന് പുറത്തു നിന്ന് ചെയ്യുന്ന പരസ്യങ്ങൾക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ ക്രമീകരിക്കാൻ ലക്ഷ്യമിട്ടാണ് NMCയുടെ നടപടി. സൌന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ബ്രാൻഡുകൾ തുടങ്ങിയവായാണ് പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

MORE IN GULF
SHOW MORE