യുഎഇയിൽ മഴയും ശക്തമായ പൊടിക്കാറ്റും

uae-rain
SHARE

ഫുജൈറ: യുഎഇയിൽ പലയിടത്തും നേരിയ മഴ. ഇന്ന് രാവിലെയാണ് മഴ പെയ്തത്. ഫുജൈറയിലെ ദിബ്ബയിലായിരുന്നു മഴ കൂടുതൽ പെയ്തത്. ഇന്ന് ഏത് സമയത്തും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻസിഎം) അറിയിച്ചു. 

രാജ്യത്ത് പലയിടത്തും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്ങും. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 2000 മീറ്ററിന് താഴെയായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

MORE IN GULF
SHOW MORE