വേനൽ ചൂടിലും പച്ചപ്പിന്‍റെ വിരുന്നൊരുക്കി ഷാർജ അൽ നൂർ ദ്വീപ്

al-noor-island-t
SHARE

വേനൽ ചൂടിലും പച്ചപ്പിന്‍റെ വിരുന്നൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽ നൂർ ദ്വീപ്. പച്ച പുതച്ച വലിയ മരങ്ങളും കൂടൊരുക്കിയ പക്ഷികളാണ് ഇവിടത്തെ ആകര്‍ഷണം.

ദേശാടന കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യുഎഇയിലെ തന്നെ അപൂർവയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളിൽനിന്ന് ഇവിടേക്ക് ദേശാടന കിളികള്‍ എത്തുന്നു.  ഈ പക്ഷിവൈവിധ്യം അതിഥികൾക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോൾ അൽ നൂർ  ദ്വീപിലുണ്ട്. വേനൽ ചൂടിൽ തണൽ തേടിയെത്തുന്ന സഞ്ചാരികൾക്കായി പക്ഷി ചിത്രങ്ങളുടെ പ്രദർശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. സാധാരണത്തേതിൽ നിന്ന് വ്യത്യസ്‍തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അൽ നൂർ ദ്വീപിലാണ് രാജ്യത്തെ പക്ഷി വൈവിധ്യത്തിന്റ  പത്ത് ശതമാനവുമുള്ളത്. ശലഭ ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നു. ഡാർക്ക് ബ്ലൂ ടൈഗർ, പീക്കോക് പാൻസി, ലൈം ബട്ടർഫ്‌ളൈ, ഗ്രേറ്റ് എഗ് ഫ്‌ളൈ തുടങ്ങിയ അത്യപൂർവ ഇനങ്ങളിലുള്ള ചിത്രശലഭങ്ങളെ ഇവിടെ കാണാം. ഫോസിൽ റോക്കുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരമുത്തശ്ശി, അപൂർവയിനം കള്ളിച്ചെടികൾ തുടങ്ങി ഒട്ടനവധി കാഴ്ചകളും ദ്വീപിലെത്തുന്നവർക്ക് വിരുന്നൊരുക്കുന്നു. 

MORE IN GULF
SHOW MORE