പഠന മികവ് നിലനിര്‍ത്തി ദുബായിലെ ഇന്ത്യന്‍ സിലബസ് സ്കൂളുകള്‍

dubai-school-t
SHARE

ദുബായില്‍ ഇന്ത്യന്‍ സിലബസില്‍ പ്രവര്‍ത്തിക്കുന്ന പകുതിയിലേറെ സ്കൂളുകള്‍ പഠന മികവ് നിലനിര്‍ത്തി. എമിറേറ്റിലെ 31 ഇന്ത്യന്‍ സ്കൂളുകളില്‍ 18 എണ്ണവും മികച്ച നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്‍റ് അതോറിറ്റിയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 

പരിശോധനയ്ക്ക് വിധേയമായ 31 സ്കൂളുകളില്‍ ജെംസ് മോഡേണ്‍ അക്കാഡമി മാത്രമാണ് ഔട്ട്സ്റ്റാന്‍റിങ് നിലാവരത്തില്‍ ഇടംപിടിച്ചത്. എന്നാല്‍ വെരി ഗുഡ് വിഭാഗത്തിലെ സ്കൂളുകളുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചായി ഉയര്‍ന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍, ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍, ജെംസ് അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍, ദ് മിലെനിയം സ്കൂള്‍, അംബാസഡര്‍ കിന്‍റര്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഈ പട്ടികയിലുള്ള സ്കൂളുകള്‍. ഗുഡ് വിഭാഗത്തില്‍ പന്ത്രണ്ടും ആക്സപ്റ്റബിള്‍ വിഭാഗത്തില്‍ പത്ത് സ്കൂളുകളുമാണ് കയറിപ്പറ്റിയത്. മൂന്ന് സ്കൂളുകള്‍ വീക്ക് വിഭാഗത്തിലാണ്. പത്തു വര്‍ഷത്തിനകം ഭൂരിഭാഗം സ്കൂളുകളുടെയും നിലവാരം ആനുപാതികമായി ഉയര്‍ന്നുവരുന്നതായി കെഎച്ച്ഡിഎ കണ്ടെത്തി. ദുബായിലെ 66 ശതമാനം വിദ്യാര്‍ഥികളും പഠിക്കുന്നത് മികച്ച നിലവാരമുള്ള സ്കൂളുകളിലാണെന്നും കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ഡോ അബ്ദുള്ള അല്‍ കറം പറഞ്ഞു.  രാജ്യാന്തര നിരീക്ഷണ മാനദണ്ഡപ്രകാരം ഇന്ത്യന്‍ സ്കൂളുകള്‍ പഠന നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.  

MORE IN GULF
SHOW MORE