ദുബായ് ഹെൽത്ത് അതോറിറ്റിക്ക് രണ്ട് ഉപവിഭാഗങ്ങൾ രൂപീകരിച്ചു

hospital-sector-t
SHARE

മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് രണ്ട് ഉപവിഭാഗങ്ങൾ രൂപീകരിച്ചു. ദുബായ് ഹെൽത്ത് കെയർ കോർപ്പറേഷൻ, ദുബായ് ഹെൽത്ത് ഇൻഷുറൻസ് കോർപ്പറേഷൻ എന്നിവയ്ക്കാണു രൂപം നൽകിയത്.

എമിറേറ്റിലെ ആരോഗ്യസേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായാണ് ഡിഎച്ച് എയ്ക്ക് കീഴിൽ രണ്ട് കോർപറേഷനുകൾ രൂപികരിച്ചത്. എമിറേറ്റിലെ പൊതുആരോഗ്യ േകന്ദ്രങ്ങളുടെ പൂർണമേൽനോട്ടം ഹെൽത്ത് കെയർ കോർപ്പറേഷനായിരിക്കും. സ്പെഷ്യൽറ്റി സെന്ററുകൾ, മെഡിക്കൽ ഫിറ്റ്നെസ് കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ഇതിന്റെ കീഴിൽ വരും. ഹെൽത്ത് കെയർ കോർപ്പറേഷൻ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വികസനപ്രവർത്തനങ്ങൾക്കു രൂപം നൽകുകയും ചെയ്യും. യോഗ്യതയുള്ള ഡോക്ടർമാരെയും മറ്റും ജീവനക്കാരെയും നിയമിക്കുക, ഭരണനിർവഹണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക,  വിവിധ സേവനങ്ങളുടെ നിരക്കു നിശ്ചിക്കുക എന്നിവയാണ് മറ്റു ചുമതലകൾ. ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയെന്നതാണ് ദുബായ് ഹെൽത്ത് ഇൻഷുറൻസ് കോർപ്പറേഷന്റെ ചുമതല. സ്ഥാപനങ്ങൾ ഇൻഷുറൻസ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഇൻഷുറൻസ് കോർപറേഷൻ ഉറപ്പാക്കും. പൌരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് നിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് മറ്റൊരു ചുമതല. ഇൻഷുറൻസ് സംബന്ധമായ ഭേദഗതികളും മറ്റും ശുപാർശ ചെയ്യാനുള്ള ഉത്തരവാദിത്തവും ഹെൽത്ത് ഇൻഷുറൻസ് കോർപ്പറേഷനാണ്. 

MORE IN GULF
SHOW MORE