പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിൽ വർധന

money-transfer-t
SHARE

രൂപയും ഗൾഫ് കറൻസികളും തമ്മിലുള്ള വിനിമയ നിരക്ക് കൂടിയതോടെ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിൽ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിൽ പത്തു ശതമാനത്തിൻറെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ രൂപയും യുഎഇ ദിർഹവും തമ്മിലുള്ള വിനിമയ നിരക്ക് പതിനെട്ട് രൂപയ്ക്ക് മുകളിലാണ്. ഒരു വർഷത്തിനു ശേഷമാണ് ഒരു ദിർഹത്തിന് പതിനെട്ട് രൂപ എന്ന നിരക്കിലേക്ക് രൂപ എത്തുന്നത്. രൂപയുടെ മൂല്യമിടിഞ്ഞതിനെ തുടർന്ന് വിനിമയ നിരക്കിലുണ്ടാകുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസികൾ കൂടുതലായി നാട്ടിലേക്ക് പണമയക്കുകയാണ്. എണ്ണ വില ഉയരുന്നതും അമേരിക്കൻ ഫെഡറൽ നിരക്ക് വർധിപ്പിക്കുന്നതും  രൂപ ക്കൂടുതൽ ദുർബലമാകാൻ ഇടയാക്കുമെന്നാണു സൂചനകൾ. ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ, രൂപയുടെ മൂല്യം ഇനിയും കുറയാനാണു സാധ്യത. കഴിഞ്ഞ വർഷം ഈ സമയം ശരാശരി 17.50 ൽ നിന്ന നിരക്ക് ഈ വർഷം ശരാശരി 18.05 എന്ന നിരക്കിലെത്തിയതാണ് പ്രവാസികൾക്ക് ആശ്വാസമായത്. കഴിഞ്ഞ വർഷം നിരക്ക് ഏറെ കുറഞ്ഞത് പ്രവാസികൾക്കു തിരിച്ചടിയായിരുന്നു. 17.25 വരെ താഴ്ന്ന നിരക്കിനൊപ്പം പണം അയയ്ക്കുന്നതും കുറഞ്ഞു.2016 അവസാനവും കഴിഞ്ഞവർഷം ആദ്യവും ദിർഹത്തിന് പതിനെട്ടര രൂപയ്ക്കു മുകളിലേക്ക് നിരക്ക് കയറിയെങ്കിലും പിന്നീട് ക്രമേണ താഴേയ്ക്കു പതിക്കുകയായിരുന്നു. യുഎഇ സെൻട്രൽ ബാങ്കിന്റെ റിപ്പോർട് പ്രകാരം കഴിഞ്ഞ വർഷം1480 കോടി ദിർഹമാണ് ഇന്ത്യക്കാർ നാട്ടിലേക്കയച്ചത്.

MORE IN GULF
SHOW MORE