ദുബായില്‍ ചരക്കുനീക്കത്തിന് ഹൈപ്പർലൂപും ഡ്രോണുകളും ഉപയോഗിക്കാന്‍ കര്‍മപരിപാടി

drone-hyperloop-t
SHARE

അതിവേഗചരക്കുനീക്കത്തിനായി ഹൈപ്പർലൂപും ഡ്രോണുകളും ഉപയോഗിക്കാന്‍ ദുബായില്‍ കര്‍മപരിപാടി.  ഇരു സംവിധാനങ്ങളെയും ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം  വൈകാതെ ദുബായില്‍ യാഥാർഥ്യമാകും. ചെറിയ സാധനങ്ങളും മറ്റും ഏതു ദുർഘട മേഖലകളിലും എത്തിക്കാനാകുമെന്നതാണ് ഡ്രോണിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നത്.

അതിവേഗ ചരക്കുനീക്കത്തിനായി ഡിപി വേൾഡ് കാർഗോ സ്പീഡ് എന്ന സംരംഭത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ദുബായ് പോർട്സ് വേൾഡും വിർജിൻ ഹൈപ്പർലൂപ് വണ്ണും ചേർന്നാണ് പദ്ധതി സജ്ജമാക്കുക. കരമാർഗമുള്ള ചരക്കുനീക്കത്തിന്‍റെ അതേ നിരക്കിൽ വിമാനത്തിനേക്കാൾ വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ നേട്ടം. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പർലൂപിനെ ചരക്കുനീക്കത്തിനും ഉപയോഗിക്കാനാണ് ധാരണ. 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായില്‍നിന്ന് അബുദാബിയില്‍ ചരക്കെത്തിക്കാം.  ജബൽഅലി തുറമുഖത്തുനിന്ന് വിവിധ മേഖലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാനാണ് ഹൈപ്പർലൂപ് ഉപയോഗപ്പെടുത്തുന്നത്.  മരുന്നുകളും ഭക്ഷണ സാധനങ്ങളും ഏറ്റവും വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കാൻ ഹൈപ്പർലൂപ്-ഡ്രോൺ പദ്ധതിക്കു കഴിയും. തിരക്കേറിയ റോഡുകളിലും മരുഭൂമിയും മലനിരകളും പോലുള്ള ഒറ്റപ്പെട്ട മേഖലകളിലും പ്രതിബന്ധങ്ങളില്ലാതെ എത്താൻ ഡ്രോണുകൾക്കു കഴിയും. ദുഷ്കരമേഖലകളിലെ അടിയന്തര സാഹചര്യങ്ങളിൽ മരുന്നുകളും രക്ഷാ ഉപകരണങ്ങളും മറ്റും അതിവേഗം എത്തിക്കാൻ കഴിയുന്നത് ഡ്രോണുകളുടെ സാധ്യതകൾ വർധിപ്പിക്കുന്നു. 

MORE IN GULF
SHOW MORE