യുഎഇയിലും ഒമാനിലും ചൊവ്വാഴ്ച മുതല്‍ ഇന്ധന വില വര്‍ധിക്കും

uae-petrol-hike
SHARE

യുഎഇയിലും ഒമാനിലും ചൊവ്വാഴ്ച മുതല്‍ ഇന്ധന വില വര്‍ധിക്കും. യുഎഇയില്‍ പെട്രോള്‍ ലീറ്ററിന് 16 ഫില്‍സ് വരെയും ഒമാനില്‍ ഏഴു ബെയ്സാസ് വരെയുമാണ് വര്‍ധിച്ചത്. ഡീസലിനും വര്‍ വര്‍ധനയുണ്ട്. 

യുഎഇയില്‍ സൂപ്പര്‍ പെട്രോളിന് 16 ഫില്‍സും സ്പെഷ്യല്‍ പെട്രോളിന് 15 ഫില്‍സും ഡീസലിന് 13 ഫില്‍സുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് സൂപ്പര്‍ പെട്രോള്‍ ലീറ്ററിന് രണ്ടു ദിര്‍ഹം 49 ഫില്‍സായി. സെപ്ഷ്യലിന് രണ്ടു ദിര്‍ഹം 37 ഫില്‍സാണ് നല്‍കേണ്ടത്. ഒരു ലീറ്റര്‍ ഡീസലിന് രണ്ടു ദിര്‍ഹം 56 ഫില്‍സ് ആണ് പുതുക്കിയ നിരക്ക്. ഒമാനില്‍ എം91 പെട്രോള്‍ ലഭിക്കണമെങ്കില്‍ 212 ബെയ്സാസ് നല്‍കണം. 

നിലവില്‍ 205 ബൈസാസായിരുന്നു. 216 ബെയ്സാസുണ്ടായിരുന്ന എം 95 പെട്രോളിന് 222 ബൈസാസാക്കി വര്‍ധിപ്പിച്ചു. ഡീലസിന് ഏഴു ബൈസാസ് കൂട്ടി 245 ബൈസാസാക്കി. ഇതേസമയം എം98 ഗ്രേഡിലുള്ള മുന്തിയ ഇനം പെട്രോളിന്‍റെ വില 266 ബൈസാസായി തുടരും.

MORE IN GULF
SHOW MORE