ടൂറിസ്റ്റ് വീസാ നടപടികള്‍ ലഘൂകരിച്ച് ഒമാനും ഖത്തറും കൈകോര്‍ക്കുന്നു

oman-tour-t
SHARE

ടൂറിസ്റ്റ് വീസാ നടപടികള്‍ ലഘൂകരിച്ച് ഒമാനും ഖത്തറും കൈകോര്‍ക്കുന്നു. ഖത്തര്‍ വീസയുള്ളവര്‍ക്ക് ഒമാനിലും തിരിച്ചും പ്രവേശിക്കുന്നതിന് വീസാ ഫീസ് ഒഴിവാക്കി. കൂടാതെ 33 രാജ്യക്കാര്‍ക്ക് സൌജന്യ ടൂറിസ്റ്റ് വീസ നല്‍കാനും ഒമാന്‍ തീരുമാനിച്ചു. 

വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് ഒമാന്‍.  ഖത്തറിലെയും ഒമാനിലെയും താമസക്കാര്‍ക്ക് ഇരു രാജ്യങ്ങളും സന്ദര്‍ശിക്കണമെങ്കില്‍ പ്രവേശന കവാടത്തില്‍ ജോയിന്‍ വീസാ സീല്‍ പതിക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ഒമാന്‍ 20 റിയാലും ഖത്തര്‍ 100 റിയാലും ഈടാക്കിയിരുന്നു. ഒരു മാസകാലാവധിയുള്ള ജോയിന്‍റ് വീസയില്‍ എത്തുന്നവര്‍ നിശ്ചിത തീയതിക്കകം രാജ്യം വിടണം. ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ജോയിന്‍റ് വീസയില്‍ ഖത്തറില്‍ എത്തുന്ന അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി ഉള്‍പെടെ 33 രാജ്യക്കാര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

MORE IN GULF
SHOW MORE