ബി.ആർ.ഷെട്ടി ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളെല്ലാം ഇനി ഫിനേബ്ലറിൻറെ കീഴില്‍

finablr-t
SHARE

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.ആർ.ഷെട്ടി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ധനവിനിമയ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി ഫിനേബ്ലർ എന്ന പേരിൽ പുതിയ ഹോൾഡിങ് കന്പനി രൂപീകരിച്ചു. യുഎഇ എക്സ്ചേഞ്ച്, ട്രാവലെക്സ് തുടങ്ങിയ ധനവിനിമയ സ്ഥാപനങ്ങളെല്ലാം ഇനി മുതൽ ഫിനേബ്ലറിൻറെ കീഴിലായിരിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും കാര്യക്ഷമമവുമായ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ് ബി.ആർ.ഷെട്ടി ഗ്രൂപ്പിൻറെ കീഴിലുള്ള വിവിധ ധനവിനിമയ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി പുതിയ കന്പനി രൂപീകരിച്ചിരിക്കുന്നത്. യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി എന്നീ സ്ഥാപനങ്ങളായിരിക്കും ഫിനേബ്ലറിൻറെ കീഴിൽ വരിക. യുഎഇ എക്സ്ചേഞ്ചിൻറെ പേര് യൂണി മണി എന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ യുഎഇയിൽ യുഎഇ എക്സ്ചേഞ്ച് എന്ന പേരിൽ തന്നെയാകും തുടർന്നും പ്രവർത്തിക്കുക. 'യൂണിവേഴ്സൽ മണി'യെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് 'യൂണിമണി' ഉപയോഗിക്കുന്നത്. 

പുതിയ ഹോൾഡിങ് കന്പനിയുടെ കീഴിൽ വരുന്ന സാമ്പത്തിക വിനിമയ ബ്രാൻഡുകളുടെ നയരൂപീകരണം, മറ്റ് കമ്പനികളെ ഏറ്റെടുക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ഫിനേബ്ലർ ഏകോപിപ്പിക്കും. യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങളിൽ 'ഇന്നൊവേഷൻ ഹബ്' (ഐ - ഹബ്) സ്ഥാപിക്കാനും പദ്ധതിയുണ്ട്. യുകെയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഫിനേബ്ലറിൻറെ കേന്ദ്ര ഓഫീസ് യുഎഇയിലായിരിക്കും പ്രവർത്തിക്കുക.

MORE IN GULF
SHOW MORE