ഷാര്‍ജയില്‍ കപ്പലിൽ കുടുങ്ങിയ ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് കമ്പനി

ship-crisis-t
SHARE

നിയമക്കുരുക്കില്‍പെട്ട് ഷാര്‍ജയിലെ നടുക്കടലില്‍ ദുരിതത്തിലായ മലയാളിയടക്കം 16 കപ്പല്‍ ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്ന് പ്രാദേശിക കമ്പനി. അഞ്ചു മാസമായി ശമ്പളം ലഭിക്കാതെ 15 ഇന്ത്യക്കാരടക്കം 16 ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്ന കാര്യം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷാര്‍ജയില്‍നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന എംടി സോയ-1ലെ ജീവനക്കാരാണ് ദുരിതത്തില്‍ കഴിയുന്നത്. പ്രശ്നപരിഹാരത്തിന് കപ്പല്‍ ഉടമയുമായി ഞായറാഴ്ച ചര്‍ച്ച നടത്തുമെന്ന് കമ്പനി അധികൃതര്‍ ജീവനക്കാരെ അറിയിച്ചു.  സ്വിസ് ബാങ്കില്‍നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തതാണ് പ്രതിസന്ധിക്ക് കാരണം. എത്രയും വേഗം നിയമക്കുരുക്ക് അഴിച്ച് ജീവനക്കാരെ നാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. ശമ്പളകുടിശ്ശിക ഒരാഴ്ചയ്ക്കകം വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും ക്യാപ്റ്റന്‍ അറിയിച്ചു. ഇതേസമയം മുന്‍പ് കമ്പനി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും പ്രശ്നത്തില്‍ ഇടപെട്ട് എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

MORE IN GULF
SHOW MORE