മഴയത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിയിൽ നടന്നു

mazhayathu-movie
SHARE

ആദ്യ സിനിമയായ ബ്യാരിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ സുവീരൻറെ രണ്ടാമത്തെ സിനിമ മഴയത്ത് ഈ മാസം 27ന് പുറത്തിറങ്ങും. ചിത്രത്തിൻറെ ഓഡിയോ ലോഞ്ചും ട്രെയിലർ റിലീസും ദുബായിൽ നടന്നു.

പെൺമക്കളുള്ള മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയെന്ന സന്ദേശവുമായാണ് മഴയത്ത് തിയേറ്ററുകളിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും 12 വയസുള്ള മകളുമടങ്ങിയ കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രവാസി വ്യവസായി നികേഷ് റാമാണ് ചിത്രത്തിലെ നായകൻ. അപർണ ഗോപിനാഥ് നായികയാകുന്നു.  ബാലതാരം നന്ദന വർമ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ചിത്രത്തിൽ രണ്ട് പാട്ടുകളാണുള്ളത്. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപിസുന്ദറാണ്. വിജയ് യേശുദാസും ദിവ്യ എസ് മേനോനുമാണ് പാട്ടുകൾ ആലപിച്ചിരിക്കു

MORE IN GULF
SHOW MORE