അബുദാബിയിൽ കേരളോത്സവം; ഒരു വരിക്കച്ചക്ക ലേലത്തിന് പോയത് 27000 രൂപയ്ക്ക്

kerala-fest
SHARE

നാട്ടുല്‍സവത്തിന്‍റെ പ്രതീതി ഉണര്‍ത്തി അബുദാബി മലയാളി സമാജത്തില്‍ കേരളോത്സവം അരങ്ങേറി. രുചിയൂറുന്ന നാടന്‍ പലഹാരങ്ങളായിരുന്നു മേളയുടെ മുഖ്യ ആകർഷണം . 

കേരളോത്സവത്തിലൂടെ നാട്ടുതനിമയെ മറുനാട്ടില്‍ പുനരാവിഷ്കരിക്കുകയായിരുന്നു അബുദാബി മലയാളി സമാജം. നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനതു കലാപ്രകടനങ്ങളും നാട്ടോര്‍മകളിലേക്ക് പ്രവാസി മലയാളികളെ കൂട്ടിക്കൊണ്ടുപോയി. തനത് നൃത്ത-സംഗീത പരിപാടികൾ ആസ്വദിക്കാന്‍ ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ പഴമായി ചക്ക പ്രഖ്യാപിക്കപ്പെട്ടതോടെ കേരളോത്സവത്തിലും ചക്ക താരമായി. 27000 രൂപക്കാണ് ഒരു വരിക്കച്ചക്ക ലേലത്തിൽപോയത്. 

MORE IN GULF
SHOW MORE