കുവൈത്തില്‍ ഇഖാമയുടെ ഫീസ് വർധന ബിൽ അന്തിമഘട്ടത്തില്‍‌

kuwait-iqama-t
SHARE

കുവൈത്തില്‍ വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമയുടെ ഫീസ് വർധന സംബന്ധിച്ച ബിൽ അന്തിമഘട്ടത്തില്‍. ഫത്‌വ- നിയമനിർമാണ വകുപ്പിന്‍റെ പരിഗണനയിലുള്ള ബിൽ താമസിയാതെ പാർലമെൻ‌റിന്‍റെ പരിഗണനയ്ക്ക് എത്തും. 

വിവിധ സേവനങ്ങൾക്ക് 50 മുതൽ 100 ശതമാനം വരെ വർധനയാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. താമസാനുമതി രേഖ, കുടുംബ സന്ദർശക വീസ, കുടുംബ വീസ തുടങ്ങിയവയ്ക്ക് വ്യത്യസ്ത നിരക്കുകളാകും ഈടാക്കുക. ഇഖാമ കാലാവധി ദീർഘിപ്പിക്കൽ, വാണിജ്യ വീസ, ട്രാൻസിറ്റ് വീസ എന്നിവയുടെ ഫീസിലും വ്യത്യാസമുണ്ടാകും. രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും കുടുംബ വീസ നൽകുന്നതിനുള്ള നിരോധനം നിലനിൽക്കുന്നുണ്ട്. ഭാര്യക്കും അല്ലെങ്കില്‍ ഭർത്താവിനും മക്കൾക്കും മാത്രമേ കുടുംബ വീസ നൽകുക. രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും കുടുംബ വീസ അനുവദിക്കാൻ നീക്കമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

MORE IN GULF
SHOW MORE