ഹൃദ്രോഗിയായ യൂസഫ് ഹമീദലി കേഴുന്നു; എന്നെയൊന്ന് നാട്ടിലെത്തിക്കൂ

gulf-news
SHARE

15 വർഷം മുൻപാണ് യൂസഫ് യുഎഇയിലെത്തിയത്. തുടർന്ന് ചില്ലറ ജോലികൾ ചെയ്ത ശേഷം കുറച്ച് പണം സംഘടിപ്പിച്ച് റാസൽഖൈമയിൽ ചെറിയൊരു കഫ്റ്റീരിയ ആരംഭിച്ചെങ്കിലും നഷ്ടം വന്നതിനാൽ വൈകാതെ പൂട്ടി. കടക്കാർ ശല്യമായപ്പോൾ ഒളിച്ചായിരുന്നു താമസം. പിന്നീട്, റസ്റ്ററന്റുകളിലും മറ്റും ചെറിയ ജോലികൾ ചെയ്തു ആ കടങ്ങൾ വീട്ടി. എന്നാൽ, വീസാ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേയ്ക്ക് പോകാൻ സാധിച്ചില്ല. ഇതിനിടയ്ക്ക് നാല് വർഷം മുൻപ് ഹൃദയാഘാതമുണ്ടായി. ഭാഗ്യത്തിന് ജീവൻ രക്ഷപ്പെട്ടു. ആശുപത്രി ചെലവ് നല്ലൊരു തുക വന്നു. പലരോടും കടം വാങ്ങിയാണ് അതു അടച്ചത്. അതിന് ശേഷം ഭാരിച്ച ജോലി ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ, തുച്ഛമായ ശമ്പളമുള്ള ജോലി മാത്രമേ ലഭിക്കുന്നുള്ളൂ. ഇപ്പോൾ ദിവസവും 15 മണിക്കൂറോളം ജോലി ചെയ്യുന്നു. ഭാര്യയും പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് മക്കളും നാട്ടിൽ ചെറ്റക്കുടിലിലാണ് കഴിയുന്നത്. മൂത്തത് മകളാണ്. വീട്ടുചെലവിനു കൃത്യമായി പണം അയക്കാൻ സാധിക്കാത്തതിനാൽ പലപ്പോഴും കുടുംബം പട്ടിണിയിലാകുന്നു. 

മക്കളെ കാണാത്തതിലുള്ള വിഷമം വിവരണാതീതമാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഫോൺ വിളിക്കുമ്പോഴെല്ലാം കാണാൻ കൊതിയാകുന്നു എന്ന് പറഞ്ഞു കരയും. അതിനാൽ, ഇപ്പോൾ ഫോൺ വിളി തന്നെ അപൂർവമായി. വീസയില്ലാത്തതിനാൽ ഭീതിയോടെയാണ് കഴിയുന്നത്. മതിയായ കാശുണ്ടായിരുന്നുവെങ്കിൽ ജോലി ചെയ്യുന്ന റസ്റ്ററന്റിൽ നിന്ന് തന്നെ വീസ ലഭിക്കുമായിരുന്നു. ഒാരോ ദിവസവും നീറി നീറിയാണ് ഇവിടെ കഴിയുന്നതെന്ന് യൂസഫ് പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ഉമർ ഫാറൂഖ് ചെർപുളശ്ശേരിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടക്കുന്നു. 

യൂസഫിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: South Indian Bank Ltd. Mrs Rasiya. Lfsc. sibl 0000017, A/C No-  0017053000024122. Chavakkad Thrissur. കൂടുതൽ വിവരങ്ങൾക്ക്:+971 55 292 7918(ഉമർ ഫാറൂഖ്).

MORE IN GULF
SHOW MORE