ആ മകൻ മാതാപിതാക്കളെ കണ്ടത് ആറ് വർഷത്തിനു ശേഷം; വികാരരംഗത്തിന് സാക്ഷിയായി ദുബായ്

thahir-1
SHARE

നാട്ടിലേക്കു തിരികെ പോകാനുളള പണം സമ്പാദിക്കാൻ കഴിയാത്തതിനാൽ ആറു വർഷമായി വീട്ടുകാരെ പിരിഞ്ഞു ദുബായിൽ കഴിഞ്ഞ യുവാവ് മാതാപിതാക്കളുമായി ഒത്തുചേർന്നത് കാഴ്ചക്കാരുടെ പോലും കണ്ണുനിറച്ചു. ദുബായിലാണ് ഒരു അമ്മയ്ക്ക് മകനെ തിരികെക്കിട്ടിയ അസുലഭ മുഹൂര്‍ത്തം അരങ്ങേറിയത്. ഇക്കഴിഞ്ഞ ലോക സന്തോഷ ദിനത്തിൽ പാക്കിസ്ഥാനിയായ ഡ്രൈവറെ കുടുംബവുമായി കൂട്ടി യോജിപ്പിക്കാന്‍ അവസരമൊരുക്കിയത് ദുബായി വിദേശകാര്യമന്ത്രാലയം. 

ആറുവർഷമായി കുടുംബത്തെ വേർപിരിഞ്ഞ് ദുബായിൽ താമസിക്കുകയാണ് പാക്കിസ്ഥാനി യുവാവ്. പാക്കിസ്ഥാനിലുള്ള യുവാവിന്റെ  മാതാപിതാക്കൾ സൗദിയിലെ മക്കയിൽ ഉംറയ്ക്ക് പോയി തിരിച്ചു വരുന്ന വഴിയിൽ കുടുംബാംഗങ്ങൾക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കുകയായിരുന്നു. കൂടിച്ചേരലിനെക്കുറിച്ച് യുവാവിന് യാതൊരു സൂചനയും നൽകിയിരുന്നില്ല. പരസ്പരം കെട്ടിപ്പുണർന്ന ആ മാതാപിതാക്കളുടെയും പുത്രന്റേയും സന്തോഷക്കണ്ണീര്‍ ചുറ്റും കൂടി നിന്നവരെയും ആഹ്ലാദത്തിലാക്കി. ലോക സന്തോഷദിനത്തിൽ ഇതിലും സന്തോഷം നിറഞ്ഞൊരു കാഴ്ച തങ്ങൾക്ക് ലഭിക്കാനില്ലെന്ന് ദുബായി അധികൃതരും പ്രതികരിച്ചു. 

thahir-2

2012ൽ തന്റെ 21–ാം വയസിലാണ് പെഷവാറിൽ നിന്ന് താഹിർ അയൂബ് എന്ന യുവാവ് യുഎഇയിലെത്തുന്നത്. നല്ല ജോലിക്കും വരുമാനത്തിനുമായി ദുബായിലെത്തിയ തനിക്ക് വീട്ടിലേക്കു തിരികെ പോകാനുള്ള പണം സമ്പാദിക്കാൻ കഴിഞ്ഞില്ല. ആറുവർഷം വീട്ടുകാരെ കാണാതെ ജീവിച്ചു. തിരികെ നാട്ടിലെത്തി വിവാഹം കഴിച്ചു ജീവിക്കാൻ‍ അമ്മ പലവട്ടം ആവശ്യപ്പെട്ടു. എന്നാൽ എന്തെങ്കിലും സമ്പാദ്യം ഉണ്ടാക്കണമെന്ന് താൻ ആഗ്രഹിക്കുകയായിരുന്നു.–അയൂബ് പറയുന്നു.

ആറു വർഷത്തിനു ശേഷം മാതാപിതാക്കളെ കണ്ട അയൂബ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.  അമ്മ അടുത്തില്ലാത്തപ്പോഴാണ് ആ വില മനസിലാകുന്നത്. മാതാപിതാക്കളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. – അയൂബ് പറഞ്ഞു.

MORE IN GULF
SHOW MORE