കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവിമായി അബുദാബി പൊലീസ്

abudabi-warning-t
SHARE

യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അബുദാബി പൊലീസ് ആരംഭിച്ചു. മൂടല്‍ മഞ്ഞ് ഉള്‍പെടെ പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനുള്ള സന്ദേശമാണ് കൈമാറുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ പത്തു വരെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന വിവരം കൈമാറിയാണ് പദ്ധതിക്ക് തുടക്കമായത്. ദൂരക്കാഴ്ച 1000 മീറ്ററില്‍ കുറയുമെന്നും അറിയിച്ചിരുന്നു. മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റം സംബന്ധിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എസ്.എംഎസ് സന്ദേശം അയക്കുകയാണ് ചെയ്തത്. റോഡില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡിലൂടെയും വിവരം കൈമാറി. നൂതന സംവിധാനമുള്ള സ്മാര്‍ട്ട് ടവറുമായി റോഡിലെ ക്യാമറ, വേഗനിയന്ത്രണ ഉപകരണം, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ടവറിലെ സെന്‍സര്‍ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിച്ച് കണ്‍ട്രോള്‍ റൂമിന് വിവരം കൈമാറും. എപ്പോള്‍ ഏതു ഭാഗത്തുനിന്ന് ആരംഭിച്ച് ഏതൊക്കെ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന വിവരങ്ങളാണ് നല്‍കുക. ഇത് ജനങ്ങള്‍ക്ക് പൊലീസ് കൈമാറും. ഇതുമൂലം വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

MORE IN GULF
SHOW MORE