ആദ്യ ഹാപ്പിനസ് അംബാസിഡറായി മയാസ‍; സന്തോഷം ഉറപ്പാക്കുക ദൗത്യം

happiness-uae
SHARE

എമിറേറ്റ്‌സ് ഡിപ്‌ളോമാറ്റിക് അക്കാദമി (ഇഡിഎ) ആദ്യത്തെ പ്രഥമ ഹാപ്പിനസ് അംബാസഡറെ നിയമിച്ചു. മയാസ അൽ അൽ യമ്മാഹിയെയാണ് രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ച് അക്കാദമിയുടെ പുതിയ ഹാപ്പിനസ് അംബാസഡറായി നിയമിച്ചത്. 

എമിറേറ്റ്‌സ് ഡിപ്‌ളോമാറ്റിക് അക്കാദമിയിൽ നിലവിൽ കമ്യൂണിക്കേഷൻ മാനേജർ എന്ന പദവിയിലാണ് അൽ യമ്മാഹി പ്രവർത്തിക്കുന്നത്. യുഎഇ ഡിപ്ലോമസി ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ അക്കാദമീസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം മാസ്‌റ്റേഴ്‌സ് പ്രോഗ്രാം വിദ്യാർഥിയാണ്. അക്കാദമിയിൽ ജീവനക്കാരുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതോടൊപ്പം സന്തോഷം ഉറപ്പായ സാഹചര്യമൊരുക്കാനുള്ള യുഎഇയുടെ ദേശീയ വികസന പദ്ധതിയുമാണ് പുതിയ ഉത്തരവാദിത്തത്തിൽ ലക്ഷ്യമിടുന്നത്.

സന്തോഷത്തിനായി ഒരു സഹമന്ത്രിയെ നിയമിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇയെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോള ശ്രദ്ധനേടുകയും വളർന്നുവരുന്ന സാമൂഹിക മേഖലയിൽ ഹാപ്പിനസിന്റെ പ്രാധ്യാന്യമാണ് മുന്നോട്ടു വെക്കുന്നതെന്നും ഇഡിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. നവാൽ അൽ ഹൊസാനി അറിയിച്ചു. സമൂഹത്തിൽ സന്തോഷവും പോസിറ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാണ് പുതിയ ഹാപ്പിനസ് അംബാസഡറുടെ നിയമനം. ഉല്പാദനക്ഷമത, കാര്യക്ഷമത, സന്തുഷ്ടി എന്നിവയാണ് അക്കാദമി ലക്ഷ്യമാക്കുന്നത്.

എല്ലാ ജോലിസ്ഥലത്തും സന്തോഷവും പോസിറ്റിവിറ്റിയും സഹകരണവും ജീവനക്കാരുടെ കൂട്ടായ്മയ്‌ക്കൊപ്പം ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും ഇഡിഎ ഹാപ്പിനസ് അംബാസഡർ ആയി നിയമിതയായ മയാസ അൽ അൽ യമ്മാഹി പറഞ്ഞു. അറബ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമാണ് യുഎഇ. 2018ലെ യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ വേൾഡ് ഹാപ്പിഷൻ റിപ്പോർട്ടിൽ 20 ാം സ്ഥാനത്താണ് യുഎഇ. 2021ൽ ലോകത്തിലെ അഞ്ച് സന്തോഷമുള്ള രാജ്യങ്ങളിൽ യുഎഇയുടെ സ്ഥാനം നിലനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

MORE IN GULF
SHOW MORE