മൂന്ന‌രക്കോടിയുടെ ബില്‍ വേണ്ടെന്ന് ദുബായ് ആശുപത്രി; മനസ്സുനിറഞ്ഞ് നജാദി നാട്ടിലേക്ക്

najathi-dubai-hospital
SHARE

ജീവിക്കാൻ പറന്നിറങ്ങിയ നാട്ടിൽ വിധി കരുതിവച്ച വിപത്തുമായി അവൾ തിരികെ പറന്നു. വിധിയോട് പോരടിക്കാൻ കാരുണ്യത്തിന്റെ കൈത്താങ്ങോടെയാണ് അവളുടെ യാത്ര. അതുകൊണ്ടാവണം ദുബായുടെ മണ്ണിൽ നിന്നും ലഭിച്ച സന്തോഷം അവളുടെ മുഖത്ത് അപ്പോള്‍ തെളിഞ്ഞുകത്തിയത്. എത്യോപ്യയിൽ നിന്ന് വീട്ടുജോലിക്കാണ് നജാദി എന്ന ഇരുപത്തിയേഴുകാരി ദുബായിലെത്തിയത്. എന്നാൽ ദുബായിെലത്തി രണ്ടാംനാൾ അവളെ കാത്തിരുന്നത് ജീവിതം തന്നെ മാറ്റിമറിച്ച അപകടം.

വീട്ടുജോലിക്കാരിയായി യുഎഇയിലെത്തിയതിന്റെ രണ്ടാം നാൾ തൊഴിലുടമയുടെ വീട്ടിൽ ബോധശൂന്യയായി നിലംപതിക്കുകയും പിന്നീട്, ഏഴ് മാസത്തോളം ആശുപത്രിയിൽ ഇതേ അവസ്ഥയിൽ കിടക്കുകയും ചെയ്ത നജാതിയെ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ശ്രീനിഷയും സഹപ്രവർത്തകരും ചേർന്നാണ് ഇത്യോപ്യയിലേയ്ക്ക് കൊണ്ടുപോയത്. 

 നരകയാതന അനുഭവിച്ച് മരണത്തിന്റെ വക്കോളമെത്തിയിരുന്നു ഇൗ യുവതി. അപ്പോഴാണ് ദുബായ് ആംബുലൻസ് സർവീസുകാർ ഇൗ വിവരം ഇന്റർനാഷണൽ മോഡേൺ ഹോസ്പ്പിറ്റലിനെ അറിയിക്കുന്നത്. വിഷം ഉള്ളിൽ ചെന്നാണ് യുവതി ഇൗ അവസ്ഥയിലെത്തിയതെന്നായിരുന്നു അവർ നൽകിയ വിവരം. മരണത്തിന്റെ വക്കോളമെത്തിയ അവരെ ഏറ്റെടുക്കാൻ ആശുപത്രി അധികൃതർ തയാറായി. ചികിൽസചെലവ് ആരു നൽകും എന്ന ചിന്തയൊന്നും അപ്പോൾ അവർ കണക്കിലെടുത്തില്ല. ജീവൻ രക്ഷിക്കാൻ വേണ്ടത് ചെയ്യുക എന്നതിലപ്പുറം അവർ മറ്റൊന്നും ആലോചിച്ചില്ല. ആശുപത്രിയിെലത്തിക്കുമ്പോൾ അവൾ കോമ അവസ്ഥിയിലായിരുന്നു. പരിശോധനയിൽ ശരീരത്തിൽ നിന്നും വിഷാംശമൊന്നും കണ്ടെത്താനായില്ല. വീഴ്ചയിലാണ് നജാദി കോമ അവസ്ഥയിലായതെന്ന് ഡോക്ടർമാർ‌ കണ്ടെത്തി.

പിന്നീട് ഏഴുമാസത്തോളം െഎ.സി.യുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ ഒന്നുമറിയാതെ അവൾ കഴിച്ചുകൂട്ടി. ചികിൽസയ്ക്കാവശ്യമായ ഭീമൻ തുക കണ്ടെത്താൻ അവളുടെ കുടുംബത്തിനും കഴിയുമായിരുന്നില്ല. നിസാഹയരായ നിന്ന അവരിലേക്ക് പണത്തിനപ്പുറം ചിലതുണ്ടെന്ന്  ആശുപത്രി അധികൃതർ തെളിയിച്ചു. പണം വാങ്ങാതെ തന്നെ അവൾക്കായി വേണ്ടതെല്ലാം അവർ ചെയ്തു. ഇത്തരത്തിൽ ഇതിന് മുൻപും രോഗികളെ ആശുപത്രി അധികൃതർ സഹായിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇൻഷുറൻസ് കമ്പനിക്കാർ അത്തരക്കാരുടെ രക്ഷകരായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ നജാദിയുടെ കാര്യത്തിൽ ഇതൊന്നും രക്ഷയായിരുന്നില്ല. 

sreenisha-najathi

ഏഴുമാസം നീണ്ട ചികിൽസയ്ക്ക് ഫലം കണ്ടുതുടങ്ങി. മരുന്നുകളോട് അവൾ പ്രതികരിച്ചു തുടങ്ങി. സ്വന്തം നാട്ടിലെത്തിച്ചു വിദഗ്ധ ചികിൽസ നൽകിയാൽ അവൾ തിരിച്ചുവരുെമന്ന വിശ്വാസം എല്ലാവരിലും വന്നു. എന്നാൽ എങ്ങനെ എന്ന ചോദ്യം ആ കുടുംബത്തെ തളർത്തി. ആ പ്രതിസന്ധിയും ആശുപത്രി അധികൃതർ ഏറ്റെടുത്തു. എത്യോപിൻ എയർലൈനിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. വെറ്റിലേറ്ററിലുള്ള നജാദിക്കൊപ്പം ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന പ്രത്യേക സംഘത്തെയും അധികൃതർ ഒപ്പം അയച്ചു. ഒടുവിൽ മൂന്നരക്കോടിയോളം (3,55,07,332.42) വരുന്ന ചികിൽസാചെലവ് വേണ്ടെന്ന് വച്ചാണ് ആശുപത്രി അധികൃതർ നജാദിയെ  സ്വന്തം നാട്ടിലേക്കയച്ചത്. വിദഗ്ധ ചികിൽസയിലൂടെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുെമന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ, ഒപ്പം നജാദിന്‍റെ ഉറ്റവരും. 

ഈ കരളുരുകും കഥയ്ക്ക് ഒരു മലയാളി ബന്ധമുണ്ട്.  നിരാലംബയായ ഒരു എത്യോപ്യൻ യുവതിയുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരായവരുടെ സംഘത്തിൽ ഒരു മലയാളി നഴ്സുമുണ്ട്. ആ വാര്‍ത്ത ഈ ലിങ്കില്‍ വായിക്കാം.

രക്ഷിച്ചത് ഒരു ജീവൻ, ദുബായിൽ ഈ മലയാളി നഴ്സ് മനസ് നിറഞ്ഞ് ചിരിക്കുന്നു

MORE IN GULF
SHOW MORE