യുഎഇ അഗ്നിപ്രതിരോധ പദ്ധതിക്ക് തുടക്കമായി

fire-protection-t
SHARE

യുഎഇയിലെ കെട്ടിടങ്ങൾ അഗ്നിശമനസേനയുമായി ബന്ധിപ്പിക്കുന്ന അഗ്നിപ്രതിരോധ പദ്ധതിക്ക് തുടക്കമായി. ഹസ്സൻതുക് എന്ന പേരിലുള്ള പദ്ധതിയില്‍ താമസകേന്ദ്രങ്ങളും ബഹുനിലകെട്ടിടങ്ങളുമെല്ലാം ബന്ധിപ്പിക്കും. 

ഓരോ എമിറേറ്റിലെയും പ്രധാന മേഖലകളിലെ കെട്ടിടങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്മാര്‍ട് ശൃംഖലയുടെ ഭാഗമാകുന്നത്. പിന്നീട് ഉള്‍പ്രദേശങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കും. കെട്ടിടങ്ങളില്‍ തീപിടിത്തത്തതിന്‍റെ സൂചന ലഭിച്ചാല്‍ സിവില്‍ ഡിഫന്‍സ് കാര്യാലയങ്ങളില്‍ അപായ സൂചന ലഭിക്കുന്ന സംവിധാനമാണിത്. ഇതുവഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കാനാകും. പുക ഉയർന്നാലുടൻ സ്മാര്‍ട് സംവിധാനം വഴി സന്ദേശമെത്തും. യുഎഇ സര്‍ക്കാരിന്‍റെ വിഷന്‍ 2021ന്‍റെ ഭാഗമായുള്ള പദ്ധതിയുടെ ആദ്യഘട്ടമാണിതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

യുഎഇയിലെ മുഴുവന്‍ കെട്ടിടങ്ങളെയും ഈ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനാണ് അഗ്നിശമനസേനയുടെ തീരുമാനം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് കെട്ടിടസുരക്ഷാപദ്ധതി പൂര്‍ത്തിയാക്കുക. 

MORE IN GULF
SHOW MORE