മരുഭൂമിയില്‍ അകപ്പെട്ട വനിതയ്ക്ക് രക്ഷകനായി ദുബായ് ഭരണാധികാരി; കയ്യടിച്ച് ലോകം

sheikh-mohammed-rescue
SHARE

മരുഭൂമിയിൽ കുടുങ്ങിയ വിദേശവനിതയ്ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സഹായക്കൈ. മണലിൽ വാഹനം പുതഞ്ഞുപോയതിനെ തുടർന്നു പരിഭ്രാന്തരായ ഇവരെ അതുവഴിയെത്തിയ ജനകീയ ഭരണാധികാരിയും സംഘവും ഇവരെ സഹായിച്ച വാര്‍ത്തയും ചിത്രങ്ങളും ലോകമാധ്യമങ്ങളില്‍ തലക്കെട്ടുകളായി. 


ഷെയ്ഖ് മുഹമ്മദിന്റെ കാറിൽ ഇവരുടെ വാഹനം കെട്ടിവലിച്ചു കയറ്റുകയായിരുന്നു. ഹന്ന കാരൻ അരോയോ എന്ന മെക്സിക്കൻ വനിതയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പരിലുള്ള വെള്ള മെഴ്സിഡിസ് ബെൻസ് ജി ക്ലാസിൽ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്. ഇതിന്‍റെ ചിത്രങ്ങളും യുവതി ട്വിറ്ററില്‍ പങ്കുവെച്ചു.


 ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുൻപും ഇത്തരത്തിൽ സഹായവുമായി ഷെയ്ഖ് മുഹമ്മദ് പലവട്ടം എത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപു മരുഭൂമിയിൽ ക്വാഡ് ബൈക്ക് പുതഞ്ഞുപോയതിനെ തുടർന്ന് ഒറ്റപ്പെട്ട വിദേശവനിതയുടെ സഹായത്തിനും അദ്ദേഹമെത്തിയിരുന്നു. സാദാരണക്കാരനെപ്പോലെ രാജ്യത്തുടനീളം സഞ്ചരിക്കുന്നയാളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 


ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇക്കാര്യത്തിൽ മാതൃകയാണ്. മണലിൽ ട്രക്ക് പുതഞ്ഞുപോയതിനെ തുടർന്നു കഷ്ടപ്പെട്ട ഡ്രൈവർക്കു സഹായവുമായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ലോഡുമായി മരുഭൂമിയിൽ കുടുങ്ങിയ ട്രക്ക് തന്റെ ജി ക്ലാസ് ബെൻസിൽ വടം കൊണ്ടു ബന്ധിച്ച് വലിച്ചുകയറ്റുകയായിരുന്നു. ഷെയ്ഖ് ഹംദാൻ തന്നെയായിരുന്നു കാറിന്റെ ഡ്രൈവിങ് സീറ്റിൽ. ഏതായാലും ലോകം ഈ രറണാധികാരിക്ക് കയ്യടിക്കുകയാണ്.

MORE IN GULF
SHOW MORE