ഈ ദിവസം ദുബായ് വിമാനത്താവളത്തിലുണ്ടോ? എങ്കിൽ താമസ സ്ഥലത്തേക്കു പോകാം 'ഫ്രീ' ആയി

free-taxi
SHARE

മാർച്ച് 20നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവര്‍ക്കു സൗജന്യ ടാക്സി സര്‍വീസുകളുമായി റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി( ആർടിഎ). രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് വിമാനത്താവളത്തിൽ നിന്ന് നൂറ് യാത്രക്കാർക്കു താമസ സ്ഥലങ്ങളിലേക്കു പോകാൻ സൗജന്യ യാത്ര സൗകര്യം ഒരുക്കുന്നത്. ഇതിനു പുറമെ വിനോദ സഞ്ചാരികൾക്കു ഹത ഡാം തടാകത്തിൽ സൗജന്യമായി കയാക്കിങ് നടത്താനുള്ള അവസരവും ലഭിക്കും. ഹാപ്പിനസ് ബസിൽ കയറി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ചുറ്റിക്കാണാം.  

ജനങ്ങളിൽ കൂടുതൽ സന്തോഷം സൃഷ്ടിക്കാനാണ് ഇത്തരമൊരു പദ്ധതിക്കു രൂപം നല്‍കിയതെന്ന് ആർടിഎ ഡയറക്ടർ ജനറൽ  മതർ അൽതയർ പറഞ്ഞു.  സന്തോഷ ദിനത്തെ വരവേൽക്കുന്നതിനായി  ഹാപ്പിനസ് വീക്ക് ലോഗോ പതിച്ചാണ് നഗരത്തിലെ ടാക്സികളും ബസുകളും സർവീസ് നടത്തുന്നത്. ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളിൽ ഭക്ഷണ വിതരണം, മധുര വിതരണം തുടങ്ങിയവയും നടത്തും.  

പൊതു ഗതാഗത വിഭാഗത്തിലെ ജീവനക്കാർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകുന്നതിനും പദ്ധതിയുണ്ട്. 14 വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് അംഗീകാരം ലഭിക്കുക.  

MORE IN GULF
SHOW MORE