യുഎഇയില്‍ തിരിച്ചറിയൽ കാർഡുകളിൽ ഭേദഗതി വരുത്താൻ ഫീസ് ഈടാക്കും

uae-id-t
SHARE

യുഎഇയില്‍ തിരിച്ചറിയൽ കാർഡുകളിൽ വ്യക്തികളുടെ  വിവരങ്ങൾ മാറ്റാൻ ഫീസ് ഈടാക്കുമെന്ന് എമിറേറ്റ്സ് ഐഡി അധികൃതർ. ഭേദഗതി വരുത്തിയ പുതിയ കാർഡ്  ലഭിക്കണമെങ്കിൽ പഴയ കാർഡ് കേടുപാടില്ലാതെ തിരികെ ഏൽപിക്കണമെന്നും നിബന്ധനയുണ്ട്. 

ഓൺലൈൻ അപേക്ഷയ്ക്കുള്ള അക്കൗണ്ട് തുടങ്ങുക എന്നാണ് ആദ്യപടി. തുടർന്ന് ഫീസ് അടയ്ക്കുകയും അപേക്ഷ നൽകുകയും വേണം.  വിരലടയാളവും മുഖചിത്രവും പകർത്തുന്ന പ്രക്രിയയാണ് അടുത്തഘട്ടം. നടപടികൾ പൂർത്തിയാക്കിയാൽ കാലതാമസം കൂടാതെ തപാൽ വകുപ്പ് വഴി കാർഡ് കൈപ്പറ്റാനാകും. അപേക്ഷകർക്ക് കാലാവധിയുള്ള വീസ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന.  വിദേശികൾക്കും ജിസിസി പൗരന്മാര്‍ക്കും അപേക്ഷ നല്‍കുന്ന ദിവസം തന്നെ പുതിയ കാര്‍ഡ് ലഭിക്കും. നഷ്ടപ്പെട്ടതും കേടായതുമായ കാർഡുകൾ മാറ്റി നൽകുകയും ചെയ്യും. കാര്‍ഡിലെ വിവരങ്ങളില്‍ ഭേദഗതി വരുത്തണമെങ്കില്‍ 150 ദിർഹം ഫീസടയ്ക്കണം. 

സ്വദേശികൾക്ക് അഞ്ചു വർഷം കാലാവധിയുള്ള കാർഡിന് നൂറും പത്തു വര്‍ഷ കാലാവധിയുള്ള കാര്‍ഡിന് 200 ദിർഹമും ഫീസുണ്ട്. വിദേശികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന് നൂറു ദിര്‍ഹമാണ് ഫീസ്. കൂടാതെ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് 40 ദിര്‍ഹം നല്‍കണം. ടൈപ്പിംഗ്‌ സെന്‍ററുകള്‍ വഴിയാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ 70 ദിര്‍ഹമാണ് നിരക്ക്. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 150 ദിര്‍ഹം അധികം നല്‍കേണ്ടതുണ്ട്.  

MORE IN GULF
SHOW MORE